പ്രളയബാധിതര്‍ക്കുള്ള ധനസഹായം ലഭിച്ചില്ലെന്ന് പരാതി

flood - help
SHARE

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി.  വടക്കന്‍ പറവൂര്‍ പള്ളിപ്പുറം പഞ്ചായത്തിലെ നൂറിലേറെ കുടുംബങ്ങള്‍ക്കാണ് പ്രാഥമിക സഹായം നിഷേധിച്ചത്  

പ്രളയത്തില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ പളളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ചെറായി പുഴക്കരേടത്ത് പ്രദേശം വെള്ളത്തിനടിയിലായിരുന്നു. പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി ഇവര്‍ അപേക്ഷ നല്‍കി രണ്ടരമാസം പിന്നിട്ടിട്ടും തുക ലഭിച്ചില്ല. ധനസഹായത്തിനായി വില്ലേജ് ഓഫിസ് മുതല്‍ കലക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ മാറിമാറി കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.

സമീപവാര്‍ഡുകളിലുള്ളവര്‍ക്ക് പണം ലഭിച്ചിട്ടും അതിനേക്കാള്‍ ദുരിതം ബാധിച്ചവര്‍ക്ക് ധനസഹായം എന്തുകൊണ്ട് നല്‍കുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം.ധനസഹായം ലഭിക്കാന്‍ വൈകിയാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN CENTRAL
SHOW MORE