പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളില്‍ ആറും തകരാര്‍ പരിഹരിച്ചു

peringalkuth-dam
SHARE

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളില്‍ ആറും തകരാര്‍ പരിഹരിച്ചു. ഡാമിനടിയില്‍ അടിഞ്ഞുകൂടിയ മുളങ്കൂട്ടങ്ങളും മരങ്ങളും മുങ്ങല്‍വിദഗ്ധരെ ഉപയോഗിച്ച് പുറത്തെടുത്തു. 

 പ്രളയത്തിനിടെ നിറഞ്ഞു കവിഞ്ഞ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഏഴു ഷട്ടറുകളും തകര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഷട്ടറുകള്‍ ഇല്ലാത്തതിനാല്‍ വെള്ളം മുഴുവനും ഒഴുകി പോയിരുന്നു. ഇപ്പോള്‍ ഒരു ഷട്ടറിലൂടെ മാത്രമാണ് വെള്ളം പുറത്തുപോകുന്നത്. ആറു ഷട്ടറുകളും പുനസ്ഥാപിച്ചു. ഡാമിന്റെ അടിത്തട്ടില്‍ വന്നടിഞ്ഞ മുളങ്കൂട്ടങ്ങളും കൂറ്റന്‍ മരങ്ങളും പുറത്തെടുക്കുകയായിരുന്നു വെല്ലുവിളി. കൊച്ചിയിലെ ആല്‍ഫ അണ്ടര്‍വാട്ടര്‍ സ്ഥാപനത്തിലെ മുങ്ങല്‍വിദഗ്ധര്‍ എത്തിയാണ് ഇതു പുറത്തെടുത്തത്. ഡാമിനടിയിലേക്ക് മുങ്ങിതാഴ്ന്ന വിദഗ്ധര്‍ മുളങ്കൂട്ടങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റാന്‍ ഏറെ പണിപ്പെട്ടു.

വന്‍തോതില്‍ ചെളി അടിഞ്ഞതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞിട്ടുണ്ട്. ഇതു നീക്കാന്‍ ഉന്നതതലത്തില്‍ തീരുമാനം വന്നിട്ടില്ല. പെരിങ്ങല്‍ക്കുത്തില്‍ വൈദ്യുതോല്‍പാദനം പുനരാരംഭിച്ചിട്ടുണ്ട്. ഡാമിനു സമീപത്ത് തകര്‍ന്ന റോഡ് ഇനിയും പൂര്‍വസ്ഥിയിലാക്കിയിട്ടില്ല. പ്രളയത്തിനിടെ സംഭവിച്ച ആഘാതത്തില്‍ നിന്ന് പെരിങ്ങല്‍ക്കുത്ത് കരകയറി വരികയാണ്. 

MORE IN CENTRAL
SHOW MORE