ഐ.എന്‍.എസ് വിക്രമാദിത്യ കൊച്ചിയിൽ നിന്നും മടങ്ങുന്നു, ഇനി കര്‍വാര്‍ തീരത്തേക്ക്

ship
SHARE

അറ്റകുറ്റപ്പണിക്കായി കൊച്ചിയിലെത്തിച്ച വിമാനവാഹിനിക്കപ്പല്‍  ഐ.എന്‍.എസ് വിക്രമാദിത്യ പണി പൂര്‍ത്തിയാക്കി മടങ്ങുന്നു. ചൊവ്വാഴ്ച്ച  കര്‍വാര്‍ തീരത്തേക്ക് കപ്പല്‍ പുറപ്പെടും. 

റഷ്യയില്‍നിന്ന് 2013ല്‍ വാങ്ങിയ അഡ്മിറല്‍ ഗ്രോഷ്കോവാണ് പിന്നീട് ഐ.എന്‍.എസ് വിക്രമാദിത്യ എന്ന പേരില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. ,അത്യാധുനിക സൗകര്യങ്ങളാണ് കപ്പലിലുള്ളത്. ഒരു ടൗണ്‍ഷിപ്പിന് സമാനമായ എല്ലാ സംവിധാനങ്ങളും ഇവിടെ കാണാം.

മുപ്പത് കിടക്കകള്‍, രണ്ട് ഒാപ്പറേഷന്‍ തിയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗവും. അങ്ങനെ അടിയന്തര ചികില്‍സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഈ യുദ്ധക്കപ്പലിലുണ്ട്. ഫിസിയോതെറാപ്പി സെന്ററും ദന്തചികില്‍സാ വിഭാഗവും വരെ വിക്രമാദിത്യയുടെ ഭാഗമാണ്. കൊച്ചി കപ്പല്‍ശാലയില്‍ ആറുമാസം മുന്‍പാണ് അറ്റകുറ്റപ്പണിക്ക് എത്തിച്ചത്. അഞ്ച് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ പത്തൊന്‍പത് പോര്‍വിമാനങ്ങളെ വരെ വിക്രമാദിത്യയ്ക്ക് ഉള്‍ക്കൊള്ളാനാകും. 

MORE IN CENTRAL
SHOW MORE