മൂന്നാറിൽ റേഷനില്ലാതെ പട്ടിണിയിലായി നൂറ്റി മുപ്പതോളം തോട്ടം തൊഴിലാളി കുടുംബങ്ങള്‍

ration--devikulam
SHARE

മൂന്നാര്‍ പെരിയവാര ചേലമലയില്‍ മാസങ്ങളായി റേഷനില്ലാതെ പട്ടിണിയിലായി നൂറ്റി മുപ്പതോളം തോട്ടം തൊഴിലാളി കുടുംബങ്ങള്‍ . പരാതി നല്‍കിയിട്ടും വേണ്ട  നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.

മൂന്നാറിലെ തോട്ടം മേഖലയായ പെരിയവാര ചോലമലയിലെ തോട്ടം തൊഴിലാളികള്‍ക്കാണ്. കഴിഞ്ഞ എട്ടു മാസമായി റേഷന്‍ വിഹിതം കിട്ടാക്കനിയായത്. പ്രളയകാലത്തുപോലും സര്‍ക്കാറിന്റെ 

സൗജന്യ റേഷന്‍ ഇവര്‍ക്ക് ലഭിച്ചില്ല..മാസത്തില്‍ ഒരു ദിവസമാ ണ്റേഷന്‍കട തുറക്കുന്നത്. ഇതാകട്ടെ രണ്ടുമണി മുതല്‍ അഞ്ചുമണിവരെ മാത്രവും. അഞ്ചുമണിയോടെ തോട്ടതതിലെ ജോലി കഴിഞ്ഞ് തൊഴിലാളികള്‍ എത്തുമ്പോഴേക്കും കട പൂട്ടിയിരിക്കും.

കടുത്ത പട്ടിണി നേരിട്ട പ്രളയ കാലത്തുപോലും റേഷന്‍ ലഭിക്കാത്തതിനെതിരേ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് കൃത്യമായി റേഷന്‍ വിതരണം ചെയ്യാന്‍ ദേവികുളം താലൂക്ക് സപ്ലൈ ഓഫിസര്‍ കടയുടമയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിന് കാര്‍ഡുടമയുടെ കൈയിൽ നിന്നും മൂവായിരം രൂപ വീതം കടയുടമ ഈടാക്കുന്നതായും പരാതിയുണ്ട്. മൂന്നാര്‍ മേഖലയിലെ സൗജന്യ റേഷന്‍  ലഭിക്കാത്ത എക പ്രദേശമാണ് പെരിയവാര ചോലമല.   ഇതിനെതിരേ ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE