പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കുമിഞ്ഞുകൂടുന്നു; വില്‍ക്കാന്‍ ഇനിയും നടപടിയില്ല

cheruthuruthy-policestation
SHARE

തൃശൂര്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ കുമിഞ്ഞുകൂടിയ വാഹനങ്ങള്‍ വില്‍ക്കാന്‍ ഇനിയും നടപടിയായില്ല. വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനമെടുത്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. വാഹനങ്ങള്‍ നാട്ടുകാര്‍ക്കു ശല്യമാണ് ഇപ്പോള്‍.   

ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണിത്. ചിലത് വിചാരണ കഴിഞ്ഞവ. മറ്റു ചിലത് കോടതി നടപടി കാത്തുകിടക്കുന്നതും. നികുതി സംബന്ധമായ പരാതികളില്‍ പിടിച്ചെടുത്ത വാഹനങ്ങളുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് ജില്ലാഭരണകൂടവുമായി നടത്തിയ ചര്‍ച്ചയില്‍ വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതുവരെയും വില്‍പന നടന്നില്ല. വാഹനങ്ങളാകട്ടെ തുരുമ്പെടുത്ത് നശിക്കുകയാണ്. പല വാഹനങ്ങളും ലേലത്തില്‍ വിറ്റാല്‍ നല്ലൊരു തുക ലഭിക്കും. പ്രളയത്തിനിടെ സര്‍ക്കാര്‍ ധനസമാഹരണത്തിന് ഓടിനടക്കുമ്പോള്‍ ഈ വാഹനം വിറ്റുകിട്ടുന്ന തുക പ്രയോജനപ്പെടുമെന്നാണ് ജനപ്രതിനിധികളുടെ അഭിപ്രായം.

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ഇത്രയും വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല. കൊച്ചിന്‍ പാലത്തിനു സമീപവും പഞ്ചായത്ത് ഓഫിസ് വളപ്പിലുമാണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. വാഹനങ്ങളുടെ മറവില്‍ സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്.

MORE IN CENTRAL
SHOW MORE