ഉരുള്‍പൊട്ടല്‍ മേഖലയിലുളളവര്‍ക്ക് സര്‍ക്കാര്‍ സഹായമില്ല; നെൻമാറയിൽ ദുരിതം

nenmara
SHARE

പാലക്കാട് നെന്മാറയിലെ ഉരുള്‍പൊട്ടല്‍ മേഖലയിലുളളവര്‍ക്ക് സര്‍ക്കാര്‍ സഹായമില്ല. വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക്  ദുരിതാശ്വാസ ധനസഹായം ലഭിച്ചിട്ടില്ല. വാടക കൊടുക്കാന്‍ പണമില്ലാതെ അഞ്ച് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. വീടില്ലാതായ പത്തു കുടുംബങ്ങളാണ് സര്‍ക്കാര്‍ സഹായം തേടുന്നത്.

ഇബ്രാഹിമിനെപ്പോലെ പത്ത് വീടുകളിലുളളവരാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസസഹായ പട്ടികയില്‍ നിന്ന് പുറത്തായതും വീടില്ലാതായതും. ആതനാട് മലയിലെ ഉരുള്‍പൊട്ടലിലാണ് സ്വന്തം വീടും കൃഷിഭൂമിയും ഉപേക്ഷിക്കേണ്ടിവന്നത്. ഇൗ പ്രദേശം ഇനി താമസയോഗ്യമാക്കരുതെന്ന് ഉദ്യോഗസ്ഥരും പറഞ്ഞതോടെ , മാറി താമസിക്കേണ്ടിവന്ന രണ്ട് കുടുംബങ്ങള്‍ വാടകവീടുകളിലും, മൂന്നു കുടുംബങ്ങള്‍ വിത്തിനശേരിയിലെ കെട്ടിടത്തിലുമാണ്. സര്‍ക്കാര്‍ വാടകകൊടുക്കാതെ വന്നതോടെ ഇവര്‍ കുടിയിറക്ക് ഭീഷണിയിലാണ്.

കഴി‍ഞ്ഞമാസം പതിനാറിനുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തുപേരാണ് മരിച്ചത്. ദുരിതാശ്വാസനിധിയില്‍ നിന്നുളള പതിനായിരം രൂപയ്ക്ക് ഇവിടെ താമസിച്ചിരുന്നവര്‍ അര്‍ഹരല്ലെന്നാണ് റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍. വെളളം കയറാത്ത വീടുകള്‍ക്ക് എങ്ങനെ പണം നല്‍കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിചിത്രമായ ചോദ്യം.

MORE IN CENTRAL
SHOW MORE