ഫാഷനിൽ തിളങ്ങാൻ ചേന്ദമംഗലം കൈത്തറി; അതിജീവനം

handloom
SHARE

ചേന്ദമംഗലം കൈത്തറിയെ ഫാഷന്‍ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി സേവ് ദ ലൂം പ്രവര്‍ത്തകര്‍. ലോകത്തെ വിവിധ ഫാഷന്‍ ഷോകളില്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യം. പറവൂരില്‍ കൈത്തറി തൊഴിലാളികള്‍ക്കൊപ്പം സേവ് ദ ലൂം പ്രവര്‍ത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫാഷന്‍ ഡിസൈര്‍മാരും ഒത്തുചേര്‍ന്നു.  

പ്രളയത്തില്‍ തകര്‍ന്ന കൈത്തറി മേഖലയ്ക്ക് അതിജീവിക്കാനുള്ള പുതിയ വാതിലുകള്‍ തുറന്നിടുകയാണ് സേവ് ദ ലൂം പ്രവര്‍ത്തകര്‍. ഫാഷന്‍ ഷോകളിലൂടെ കൈത്തറി ഉല്‍പ്പന്നങ്ങളെ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്താനാണ്. ഇവര്‍ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി രാ‍ജ്യത്തിന്റെ പ്രശസ്ത ഫാഷന്‍ ഡിസൈര്‍മാര്‍ പറവൂരെത്തി 

രാജ്യത്തെ മികച്ച നെയ്ത്തുകാരില്‍ ഉള്‍പ്പെടുന്നവരാണ് കേരളത്തിലെ കൈത്തറി മേഖലയിലുള്ളവര്‍. അവരുടെ കഴിവിനെ ലോകത്തിനു ബോധ്യപെടുത്തികൊടുക്കാന്‍ നാം ശ്രമിക്കണമെന്ന് ഫാഷന്‍ ഡിസൈര്‍ ഗൗതം വസീറാണി അഭിപ്രായപ്പെട്ടു.

പ്രളയത്തില്‍ ജീവിതം താറുമാറായ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. സേവ് ദ ലൂം പ്രവര്‍ത്തകര്‍.

MORE IN CENTRAL
SHOW MORE