ആലയിൽ ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലി സംഘർഷം

kodungalloor-nh
SHARE

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ആലയിൽ ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലി സംഘർഷം. സമരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ദേശീയപാത വീതി കൂട്ടാന്‍ ആല ശങ്കരനാരായണ ക്ഷേത്ര ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. അഞ്ച് വർഷമായി ഇതേചൊല്ലി ഇവിടെ സമരമുണ്ട്. സ്ത്രീകളുൾപ്പടെ നൂറ് കണക്കിനാളുകൾ രാവിലെ മുതൽ സമരപ്പന്തലില്‍ നിലയുറപ്പിച്ചു.

രാവിലെ എട്ടു മണിയോടെ പൊലീസും ആര്‍.ഡി.ഒയും അടങ്ങുന്ന സംഘമെത്തി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിനിടെ സമരസമിതി നേതാക്കൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 

നടപടികളുമായി സഹകരിക്കണമെന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനയില്‍ സമരക്കാര്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്നായിരുന്നു സംഘര്‍ഷം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.  ആദ്യം പൊലീസ് പിൻമാറിയെങ്കിലും പിന്നീട് ബലപ്രയോഗത്തിലൂടെ ഭൂമി അടയാളപ്പെടുത്തി. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധം തുടരുന്നതിനിടയിൽ കനത്ത പൊലീസ് കാവലിൽ ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി ഉദ്യോഗസ്ഥർ മടങ്ങി. പൂട്ടിയിട്ട ക്ഷേത്ര ഗേറ്റ് ചാടിക്കടന്ന് ദേശീയപാത ഉദ്യോഗസ്ഥർ ക്ഷേത്രഭൂമിയിൽ സർവ്വെകല്ല് സ്ഥാപിച്ചു.   അതേസമയം, ഉദ്യോഗസ്ഥര്‍ വഞ്ചിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു.

MORE IN CENTRAL
SHOW MORE