കൈവശ അവകാശ രേഖ വൈകുന്നു; ലൈഫ് പദ്ധതി അവതാളത്തിൽ

idukki-life-project
SHARE

കൈവശ അവകാശ രേഖ കിട്ടാനുള്ള കാലതാമസം മൂലം ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് പദ്ധതി അവതാളത്തിൽ. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സർക്കാർ തടഞ്ഞതോടെ  കൈവശാവകാശ രേഖ കിട്ടുന്നതിന് തടസമായി. ഇതോടെ പട്ടയഭൂമി വിലക്കു വാങ്ങിയ ഒട്ടേറെ കുടുംബങ്ങള്‍  പ്രതിസന്ധിയിലായത്.  

രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപ്പുതറ വില്ലേജിലെ ആറ് സർവ്വേ നമ്പരുകളിലെ പട്ടയഭൂമിയുടെ നിയമപരമായ എല്ലാ നടപടികളും സർക്കാർ  മരവിപ്പിച്ചിരിക്കുകയാണ്. 

ഇതോടെ വിലയ്ക്കു വാങ്ങിയ  ഭൂമി പോക്കുവരവു ചെയ്യുന്നതടക്കമുള്ള ഒരു നടപടിയും ചെയ്യാൻ കഴിയുന്നില്ല. സ്വന്തമായി പട്ടയഭൂമിയില്ലാത്തവർ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന കൈവശരേഖ ഹാജരാക്കിയാലേ ലൈഫ് പദ്ധതിയിൽ  പഞ്ചായത്തുമായി ഉടമ്പടിയുണ്ടാക്കാൻ കഴിയുകയുള്ളു.  റവന്യു വകുപ്പിന്റെ ഉത്തരവുള്ളതിനാൽ വില്ലേജ് ഓഫീസിൽ നിന്നും കൈവശരേഖ നൽകുന്നില്ല. ലൈഫ് പദ്ധതിയുടെ ഉടമ്പടി കാലാവധിക്കുള്ളിൽ കൈവശാവകാശ രേഖ കിട്ടുമോ എന്ന ആശങ്കയിലാണ്  ഗുണഭോക്താക്കൾ.

MORE IN CENTRAL
SHOW MORE