പ്രളയപ്രശ്നങ്ങൾക്ക് പരിഹാരം വേണം; എട്ടുമുനയിൽ മനുഷ്യച്ചങ്ങല

human-chain
SHARE

പ്രളയം തകര്‍ത്ത ത‍ൃശൂര്‍ എട്ടുമുനയില്‍ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രക്ഷോഭം. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 

 കരുവന്നൂര്‍ പുഴയിലെ വൈക്കോല്‍ച്ചിറയില്‍ സിമന്റ് ചാക്കിട്ട് താല്‍ക്കാലിക തടയണ നിര്‍മിച്ചായിരുന്നു കൃഷി ആവശ്യത്തിനുള്ള വെള്ളം ക്രമീകരിച്ചിരുന്നത്. പ്രളയത്തില്‍ ഈ തടയണ തകര്‍ന്ന് വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകി. നൂറുകണക്കിനു വീടുകളാണ് വെള്ളത്തിലായത്. ഈ തടയണയ്ക്കു പകരം സ്ഥിരം തടയണ നേരത്തെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും മെല്ലെപ്പോക്കുമൂലം പൂര്‍ത്തിയായില്ല. 

ഇതു തിരിച്ചടിയായി. കെ.എല്‍.ഡി.സി ബണ്ടാണ് എട്ടുമുന മേഖലയിലെ ജനങ്ങള്‍ക്ക് അടുത്ത ഭീഷണി. പ്രളയത്തിനിടെ കെ.എല്‍.ഡി.സി. ബണ്ട് കരകവിഞ്ഞൊഴുകിയിരുന്നു. ബണ്ടിന്റെ ഉയരം കൂട്ടി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ മറ്റൊരു ആവശ്യം. ഇല്ലിക്കല്‍ റഗുലേറ്ററിന്റെ ബലക്ഷയം പരിഹരിക്കാനും ഇനിയും നടപടിയില്ല.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. അഞ്ചു കിലോമീറ്റര്‍ ദൂരം ജനങ്ങള്‍ മനുഷ്യചങ്ങല തീര്‍ത്തു. പ്രളയത്തിനു ശേഷം ഇനിയും ജനങ്ങള്‍ക്ക് പൂര്‍ണമായും മടങ്ങാനായിട്ടില്ല. തകര്‍ന്ന വീടുകള്‍ ഇനിയും നേരെയാക്കിയിട്ടില്ല. 

MORE IN CENTRAL
SHOW MORE