കാഞ്ചിയാർ മുറിച്ചു കടക്കാൻ സാഹസികയാത്ര

idukki-flatboat-families
SHARE

ഇടുക്കി അണക്കെട്ടിന്റെ  വൃഷ്ടി പ്രദേശത്ത് അയ്യപ്പന്‍കോവിലില്‍ നിന്ന് കാഞ്ചിയാറിലേയ്ക്ക്  ജലാശയം  മുറിച്ചുകടക്കാൻ ചങ്ങാടങ്ങളെ ആശ്രയിച്ച് നാട്ടുകാർ. തൂക്കുപാലം വേണമെന്ന ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടില്ല.  അപകട യാത്രയ്ക്ക് ഒരു നാട് മുഴുവന്‍ നിര്‍ബന്ധിതരായി. 

യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഈ യാത്ര.  അയ്യപ്പൻകോവിൽ ,കാഞ്ചിയാർ പഞ്ചായത്തുകളിൽ താമസിക്കുന്ന 500 ഓളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലേക്കു പോകാൻ ചങ്ങാടങ്ങളെ ആശ്രയിക്കുന്നത്. മറ്റു മാർഗ്ഗമില്ലാത്തതിനാൽ സ്കൂൾ കുട്ടികളും, കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളുമെല്ലാം  ചങ്ങാടത്തിലാണ് മറുകരയെത്തുന്നതു.

വെളളിലാങ്കണ്ടം, കിഴക്കേമാട്ടുക്കട്ട, കോടാലിപ്പാറ എന്നീ പ്രദേശങ്ങളിൽ നിരവധി ചങ്ങാടങ്ങളാണ് നാട്ടുകാർ ജലാശയത്തിൽ ഇറക്കിയിരിക്കുന്നത് .സ്കൂൾ കുട്ടികൾ ചങ്ങാടത്തിൽ യാത്ര ചെയ്യുന്ന സമയങ്ങളിൽ ഇരുകരകളിലേയും പ്രദേശവാസികൾ പ്രാർത്ഥനയിലും, ജാഗ്രതയിലുമായിരിക്കും. ഇരുകരകളിലും ബന്ധിച്ചിരിക്കുന്ന കയർ വലിച്ചു വേണം ജലാശയത്തിന്റെ 100 മീറ്ററോളം ദൂരം ചങ്ങാടം നിയന്ത്രിക്കാൻ. സ്വകാര്യ ആവശ്യങ്ങൾക്ക് ചിലർ ചെറിയ വള്ളങ്ങളും ഉപയോഗിക്കുന്നുണ്ട്. 

ഇവിടെ  തൂക്കുപാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇടുക്കി അണക്കെട്ടിന്റെ പഴക്കമുണ്ട്. വെള്ളമുയർന്ന് യാത്രയ്ക്ക് തടസ്സമുണ്ടാകുമ്പോൾ വള്ളം ഏർപ്പാടാക്കന്നമെന്ന ആവശ്യവും ഇരു പഞ്ചായത്തുകളും അംഗികരിച്ചിട്ടില്ല. 

MORE IN CENTRAL
SHOW MORE