പ്രളയശേഷം ഇടുക്കി; പുതിയ ജീവിതത്തിന് തയാറെടുത്ത് മലയോരജനത

flood-idukki
SHARE

പ്രളയത്തിലും  ഉരുൾപൊട്ടലും മണ്ണിടിച്ചിലും തകർന്ന ഇടുക്കിയുടെ ജനജീവിതം സാധാരണഗതിയിലേക്ക്.  നഷ്ടങ്ങൾ മാറ്റി വച്ചും ദുഖങ്ങൾ മറന്നും പുതിയ ജീവിതത്തിനു തയാറെടുക്കുകയാണു മലയോര ജനത. ഒരു മാസം മുൻപുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ തകർന്ന ഇടുക്കിയുടെ ജീവിതങ്ങൾ ഇപ്പോൾ ഉണർവിന്റെ പാതയിലാണ്.

ഒാഗസ്റ്റ് 14, അന്ന് മുപ്പത് ദിവസങ്ങള്‍്ക്ക് മുന്‍പ്  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.40അടി. സ്പില്‍വേ ഷട്ടറുകള്‍ എല്ലാം ഉയര്‍ത്തി ജലം  പുറത്തേക്കൊഴുക്കി. അന്ന്  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.56 അടി  ചെറുതോണി അണക്കെട്ടില്‍ നിന്ന് 1500 ഘനയടി വെള്ളം  ചെറുതോണി ടൗണ്‍ തന്നെ തകര്‍ന്നത് കുത്തിയൊഴുകി . മുല്ലപ്പെരിയാറില്‍ ഇന്നലത്തെ ജലനിരപ്പ് 130 അടി, ഇടുക്കിയില്‍  – 2388.88 അടിയും. ജലനിരപ്പ് താണു. വെള്ളം വറ്റി,   മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ വെള്ളത്തനിടിയിലായ പെരിയാർ തീരത്തെ മേഖലയിലെ ജനങ്ങൾ സാധാരണ നിലയിലേക്കു മടങ്ങാനുള്ള തീവ്ര ശ്രമത്തിലാണ്.  വെള്ളം കയറി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇതിനോടകം ശുചിയാക്കി.  വീടു നഷ്ടപ്പെട്ടവർ പലരും  ഇപ്പോൾ ബന്ധുവീടുകളിലാണ്.    ഒൻപതു ദുരിതാശ്വാസ ക്യാമ്പുകളിലായി 400 പേർ ഇപ്പോഴുമുണ്ട് ഇടുക്കിയില്‍ .  പതിനായിരം രൂപ വീതമുള്ള നഷ്ടപരിഹാരം നൽകാനുള്ളത് ഇനി 69 പേർക്കു മാത്രം.

ഇടുക്കി ജില്ലയിൽ കൂടുതൽ മഴ രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം 14, 15, 16 തീയതികളിലായിരുന്നു. അതിതീവ്രമഴയാണു  പെയ്തത് അന്ന് ഉരുൾപൊട്ടലിലും കുത്തൊഴുക്കിലും പെട്ട് കാണാതായ ആറു പേരെ ഇനിയും കണ്ടെത്താനായില്ല. ഉരുൾപൊട്ടൽ മേഖലകളിൽ മണ്ണു നീക്കം ചെയ്തുള്ള തിരച്ചിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.

തകർത്തു പെയ്ത മഴയും മണ്ണിടിച്ചിലും മൂലം പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു ഒരു മാസം മുൻപു മൂന്നാര്‍. വിനോദ സഞ്ചാരികളൊഴിഞ്ഞ് ഹോട്ടലുകളും റിസോർട്ടുകളും അടച്ചിട്ട നിലയിലായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാട്ടുപെട്ടി, രാജമലയുമെല്ലാം ശൂന്യമായിരുന്നു.  പ്രളയം അവസാനിച്ചതോടെ തകർന്ന റോഡുകളും പാലങ്ങളുമെല്ലാം അതിവേഗം സഞ്ചാരയോഗ്യമായി.

മണ്ണിനോട് പടവെട്ടി ജീവിതം കെട്ടിപ്പടുത്ത മലയോരജനത നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ്. പക്ഷേ അതിന് വലിയ പിന്തുണയാവശ്യമാണ് അവര്‍ക്ക്. കുടിയേറ്റ കാലത്തിന് സമാനമായി ആദ്യം മുതല്‍   ജീവിതം  കെട്ടിപ്പടുക്കണം. ആഞ്ഞ്പിടിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് ഇടുക്കിയെ ഇടര്‍ച്ചയില്‍ നിന്ന് കരകയറ്റാം.

MORE IN CENTRAL
SHOW MORE