മൂന്നാംവർഷവും കൊയ്ത്തുൽസവം ആഘോഷമാക്കി ഭാരത മാതാ കോളേജ്

kochi-cholam-harvest
SHARE

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൊയ്ത്തുല്‍സവം നടത്തി തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാര്‍ഥികള്‍. ക്യാംപസിലെ നാല്‍പ്പത് സെന്റില്‍ കൃഷി ചെയ്ത ചോളത്തിന്റെ വിളവെടുപ്പ് കുട്ടികളെല്ലാവരും ചേര്‍ന്ന് ആഘോഷമാക്കി. സിനിമാതാരങ്ങളായ സണ്ണി വെയ്നിന്റെയും. ഗ്രിഗറിയും സാന്നിദ്ധ്യം കൊയ്ത്തുല്‍സവത്തിന്റെ കൊഴുപ്പ് കൂട്ടി 

ഈ ചോളത്തിനു രുചി കൂടും. കാരണം ഇവരുടെ കഴിഞ്ഞ രണ്ടു മാസത്തെ അധ്വാനത്തിന്റെ ഫലമാണിത്. എല്ലാ വര്‍ഷത്തെയും പോലം കോളേജിലെ സന്നദ്ധ സംഘടനയായ ബിഫോര്‍ ഇത്തവണയും വിത്തെറിഞ്ഞു ചോളമാണ് ഈ പ്രാവശ്യം പരീക്ഷിച്ചത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ വിത്തെറിഞ്ഞ കൃഷിയെ പ്രളയം ചതിച്ചില്ല. രണ്ടു മാസത്തിനിപ്പുറം നൂറുമേനി വിളവ് തന്നെ ലഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് കലാലയ ജീവിതത്തില്‍ വ്യത്യസ്ഥമായ അനുഭവങ്ങള്‍ സമ്മാനിക്കുകയായിരുന്ന ചോളകൃഷി.

കൊയ്ത്തുല്‍സത്തിനു അഥിതികളായെത്തിയ സിനിമാതാരങ്ങളായ സണ്ണി വെയ്നിന്റെയും. ഗ്രിഗറിയും കുട്ടികളുെട പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. വിളവെടുത്ത ചോളം വിദ്യാര്‍ഥികള്‍ക്കും അതിഥികള്‍ക്കും വിളമ്പി. ബാക്കിയുള്ളവ വില്‍ക്കാനാണ് തീരുമാനം

MORE IN CENTRAL
SHOW MORE