പെരിയവര പാലത്തിനു സമീപം നിര്‍മിച്ച താല്‍ക്കാലിക പാലം ഗതാഗത സജ്ജമാകുന്നു

munnar-bridge-t
SHARE

കാലവര്‍ഷത്തില്‍ തകര്‍ന്ന മൂന്നാര്‍ പെരിയവര പാലത്തിനു സമീപം നിര്‍മിച്ച താല്‍ക്കാലിക പാലം ഗതാഗത സജ്ജമാകുന്നു. പഴയ പാലത്തിനു സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത് .നാട്ടുകാര്‍ക്കും നീലക്കുറിഞ്ഞി ഉദ്യാനത്തിലേയ്ക്ക് പോകുന്ന സഞ്ചാരികള്‍ക്കും ഇത് ആശ്വാസമാകും.

പുതുതായി നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. അപ്രോച്ച് റോഡില്‍ കല്ല് നിരത്തുന്ന പണിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ടാറിംഗ് പണി പൂര്‍ത്തിയായാല്‍ ഗതാഗതത്തിന് പാലം തുറന്നുകൊടുക്കും. നാളെയൊ മറ്റന്നാളോ പാലം ഗതാഗതയോഗ്യമായേക്കും. കന്നിയാറിനു കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ മെറ്റലുകള്‍ പാകി ടാറിംഗ് ചെയ്താണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്.  പൈപ്പുകള്‍ക്കു മുകളില്‍ മണ്ണ് ഒലിച്ചുപോകാതിരിക്കുവാന്‍ മണല്‍ ചാക്കുകളും അടുക്കി ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ചാണ് പാലം പണി പുരോഗമിക്കുന്നത്.. പാലം ഗതാഗത യോഗ്യമാകുന്നതോടെ മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം പുനസ്ഥാപിക്കുവാന്‍ കഴിയും. പാലമില്ലാത്തതു കാരണം ഏഴു എസ്റ്റേറ്റുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രാജമലയിലേക്ക് പോകണമെങ്കില്‍ ഈ പാലം അനിവാര്യമെന്നതിനാല്‍ സഞ്ചാരികള്‍ രാജമലയില്‍ എത്തുന്നത് ഏറെ ക്ലേശിച്ചായിരുന്നു. പാലം തകര്‍ന്നതോടെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതു കാരണം കോണ്‍ക്രീറ്റുകൊണ്ടുള്ള വൈദ്യുത പോസ്റ്റ് കുറുകെയിട്ടായിരുന്നു യാത്രക്കാര്‍ അക്കരെയും ഇക്കരയും യാത്ര ചെയ്തിരുന്നത്.

 കനത്ത മഴയില്‍ കഴിഞ്ഞ 16 ന് വൈകുന്നേരത്തോടെയാണ് പാലം തകര്‍ന്നത്. പത്തു ദിവസം കൊണ്ടാണ് പാലം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാജമലയില്‍ കുറിഞ്ഞി പൂത്തു തുടങ്ങിയ സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് പെരിയവര പാലം തുറക്കുന്നത്  ഏറെ ആശ്വാസമാകും

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.