വെള്ളപ്പൊക്കത്തില്‍ തകരാറിലായ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ നന്നാക്കി വിദ്യാര്‍ഥികളും അധ്യാപകരും

വെള്ളപ്പൊക്കത്തില്‍ തകരാറിലായ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ നന്നാക്കി നല്‍കി കൊച്ചി‍ന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും. എറണാകുളം ജില്ലയിലെ ഏലൂര്‍,പുത്തന്‍വേലിക്കര മേഖലകളിലുള്ള സ്കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലുമായിരുന്നു വിദ്യാര്‍ഥികളുടെ സൗജന്യ സേവനം.

പ്രളത്തില്‍ കേടായിപ്പോയ കംപ്യൂട്ടറുകളടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെ നന്നാക്കുമെന്ന വിഷമത്തിലായിരുന്നു. ഏലൂരുള്ള പാതാളം ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. അവിടേയ്ക്കാണ് ആശ്വാസമായി കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും എത്തിയത്.

തകരാറിലായ കംപ്യൂട്ടറുകള്‍ ഇരുപതോളം വരുന്ന വിദ്യാര്‍ഥികള്‍ പ്രവര്‍ത്തനക്ഷമമാക്കി. എല്ലാത്തിനും നേതൃത്വം കൊടുക്കാന്‍ സര്‍വകലാശാലയിലെ അധ്യാപകരും ഒപ്പമുണ്ടായിരുന്നു.

പാതാളം സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പുത്തന്‍വേലിക്കര, തുരുത്തിപ്പുറം, കുന്നുകര മേഖലകളിലുള്ള സ്കൂളുകളിലെയും, സര്‍ക്കാര്‍ ഓഫീസികളിലെയും  വയറിംങ് പ്ലംബിംങ് സംവിധാനങ്ങളുടെ തകരാറുകളും ഇവര്‍ പരിഹരിച്ചു. സര്‍വകലാശാല ജില്ലയുടെ വിവിധ ഭാഗത്തായി സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂസാറ്റിലെ നാന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രിന്‍പ്പല്‍ ഡോക്ടര്‍ രാധാകൃഷ്ണ പണിക്കക്കര്‍, അധ്യാപകരായ ഡോ.ശശി ഗോപാലന്‍, ഡോ ജി.മധു എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമാി ഒപ്പമുണ്ടായിരുന്നു