പ്രളയത്തില്‍ പാസ്പോര്‍ട് നഷ്ടമായവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പുതിയത്

പ്രളയത്തില്‍ പാസ്പോര്‍ട് നഷ്ടമായവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പകരം പാസ്പോര്‍ട് ലഭ്യമാക്കി എറണാകുളം മേഖലാ പാസ്പോര്‍ട് ഒാഫിസ്. ആലുവ പാസ്പോര്‍ട് സേവാ കേന്ദ്രത്തില്‍ നടത്തിയ പ്രത്യേക ക്യാംപില്‍ ആദ്യദിനം പാസ്പോര്‍ട്ട് കൈപറ്റിയത് മുന്നൂറോളം പേര്‍. ഒക്ടോബര്‍ അവസാനം വരെ പ്രളയബാധിതര്‍ക്കുള്ള ഈ സൗജന്യസേവനം ലഭ്യമാക്കുെമന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് ഒാഫിസര്‍ അറിയിച്ചു.

പ്രളയക്കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടമായവരും, പാസ്പോര്‍ട്ടിന് കേട്പാട് സംഭവിച്ചവരും പേടിക്കേണ്ട. നൂലാമാലകളൊന്നുമില്ലാതെ 24 മണിക്കൂറിനകം പകരം പാസ്പോര്‍ട് കിട്ടും. ഒാണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ കിട്ടുന്ന ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറുമായി സേവാകേന്ദ്രത്തില്‍ എത്തിയാല്‍ മതി. പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നുള്ള പ്രളയബാധിതര്‍ക്കും കോട്ടയത്തെ സേവാകേന്ദ്രങ്ങളില്‍ നിന്ന് പാസ്പോര്‍ട്ട് ലഭിക്കും. 

പാസ്പോര്‍ട് നഷ്മായവര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ലോസ് സര്‍ട്ടിഫിക്കറ്റുമായി വേണം അപേക്ഷിക്കാന്‍. 

പ്രവൃത്തി ദിവസങ്ങളില്‍ പ്രളയബാധിതര്‍ക്കായി സേവാ കേന്ദ്രങ്ങളില്‍ നിന്ന് മുപ്പത് പേര്‍ക്ക് വീതമാണ് പാസ്പോര്‍ട്ട് നല്‍കുക. വാരാന്ത്യത്തില്‍ നടക്കുന്ന ക്യാംപില്‍ മുന്നൂറ് പേര്‍ക്കുള്ള സൗകര്യവുമൊരുക്കും. എറണാകുളം മേഖലയ്ക്ക് കീഴിലുള്ള തൃശൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളിലെ ഉദ്യോഗസ്ഥര്‍ അടക്കം മുഴുവന്‍ ജീവനക്കാരും അധികസമയം കൂടി ജോലി ചെയ്താണ് പ്രളയബാധിതര്‍ക്ക് വലിയ കൈത്താങ്ങാകുനനത്