കൊച്ചി നഗരത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി

plastic-waste-t
SHARE

പ്രളയത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കാനാണ് പദ്ധതി. വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ ആരംഭിച്ചതായും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. 

പ്രളയത്തെ തുടര്‍ന്ന് കൊച്ചിയിലും സമീപപ്രദേശങ്ങളിലും ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒഴുകിയെത്തിയത്. ഇവ അടിഞ്ഞുകൂടിയതോടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കഴിയാതെ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായി. അതിനിടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി ഉണ്ടായത്. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ ആറായിരത്തോളം വാളന്റീയര്‍മാരെയും രണ്ടായിരത്തി അഞ്ഞൂറോളം പൊലീസുകാരെയും നിയോഗിച്ചു. പ്രളയബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട നഗരസഭകളും പഞ്ചായത്തുകളും ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ചാണ് ബ്രഹ്മപുരത്ത് കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. 

പ്രളയത്തില്‍ നശിച്ച വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മെത്തകളും ശേഖരിച്ച് അവ സംസ്കരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി കലക്ടര്‍ അറിയിച്ചു. 211 ടണ്‍ മാലിന്യങ്ങളാണ് എറണാകുളം ജില്ലയില്‍ നിന്ന് മാത്രമായി ഇതുവരെ ശേഖരിച്ചത്. 

MORE IN CENTRAL
SHOW MORE