ദേശീയപാതയുടെ പുതിയ അലൈന്‍മെന്റിനെതിരെ എതിരെ നാട്ടുകാരുടെ റിലേ നിരാഹാരം

nh-protest
SHARE

തൃശൂര്‍ വലപ്പാട് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന ഭാഗം മാറ്റിയതിന് എതിരെ നാട്ടുകാരുടെ റിലേ നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ റോഡു വികസിപ്പിക്കുന്നതിന് എതിരെയാണ് സമരം.  വലപ്പാട് ആനവിഴുങ്ങി കോളനിക്കാരാണ് സമരം തുടങ്ങിയത്. റിലേ നിരാഹാരമാണ്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ അലൈന്‍മെന്റാണ് പ്രശ്നം. പുതിയ വഴി തിരുത്തണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

അതേസമയം, പഴയ വഴിയില്‍ നിറയെ വളവുകളാണെന്നാണ് ദേശീയപാതയുടെ നിലപാട്. പുതിയ അലൈന്‍മെന്റ് പ്രകാരം 85 വീടുകള്‍ നഷ്ടപ്പെടുമെന്ന് സമരക്കാര്‍ പറയുന്നു. സമരത്തിന് പിന്തുണ അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ എത്തി.

അതേസമയം, ബൈപാസ് അളവെടുപ്പിനു മുന്നോടിയായി സ്ഥലം അളക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. രണ്ടു ദിവസത്തിനു ശേഷം കൂടുതല്‍ പൊലീസുമായി എത്തി സ്ഥലം അളക്കാനാണ് തീരുമാനം. തീരപ്രദേശത്തു കൂടെ കടന്നുപോകുന്ന ദേശീയപാതയിലെ ഭൂമി ഏറ്റെടുക്കല്‍ സര്‍വെ പലയിടത്തും സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE