ഇടമലയാർ അണക്കെട്ട് തുറക്കുന്നത് ആലുവ മണപ്പുറത്തെ കർക്കടകവാവ് ചടങ്ങുകളെ ബാധിച്ചേക്കും

aluva-edamalayar
SHARE

ഇടമലയാർ അണക്കെട്ട് തുറന്നുവിടുന്നത് ആലുവ മണപ്പുറത്തെ കർക്കടകവാവ് ചടങ്ങുകളെ ബാധിച്ചേക്കും. മണപ്പുറത്ത്  ബലിതർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതിനിടെയാണ് അണക്കെട്ട് തുറക്കുന്നത്. മണപ്പുറത്തെ കച്ചവടക്കാരും വെള്ളപ്പൊക്ക ഭീതിയിലാണ്.

ശനിയാഴ്ച കർക്കടകവാവ് ദിനത്തിലെ പിതൃതർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആലുവ മണപ്പുറത്ത് പുരോഗമിക്കുകയാണ്. ഇടമലയാർ അണക്കെട്ട് തുറന്നുവിട്ടാൽ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ വരെ ഉയരും. അത് മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകളേയും ബാധിക്കും.

2013ലാണ് ഇതിനു മുൻപ് ഇടമലയാർ അണക്കെട്ട് തുറന്നത്. അന്ന് മണപ്പുറത്തെ കച്ചവടക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നേരിട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പൊലീസെത്തി കച്ചവടക്കാർക്ക് മുന്നറിയിപ്പു നൽകി.

MORE IN CENTRAL
SHOW MORE