മാലിന്യത്തിൽ നിന്ന് മാലിന്യസംസ്കരണത്തിന് തുക കണ്ടെത്തി വിദ്യാർ‌ഥികൾ

waste-management
SHARE

മാലിന്യത്തില്‍ നിന്ന് മാലിന്യസംസ്കരണത്തിനുള്ള തുക കണ്ടെത്തുകയാണ് കൊച്ചിയിലെ കോളജ് വിദ്യര്‍ഥികള്‍. ‘ഇല മോഡല്‍’ എന്ന പദ്ധതിയിലൂടെ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് വേറിട്ട ആശയങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ചന്തമുള്ളൊരു നാടിന് ഇമ്പമുള്ളൊരു മാതൃക എന്ന മുദ്രാവാക്യവുമായാണ് കൊച്ചി പൂത്തോട്ട സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഇല മോഡല്‍ എന്ന പദ്ധതി അവതരിപ്പിക്കുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കം കുറിച്ചത്.  

ആദ്യപടിയായി കോളജിന് സമീപത്തെ മുന്നൂറ് വീടുകളില്‍ പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളെക്കുറിച്ച് അവബോധം നല്‍കി. തുടര്‍ന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ യൂണിറ്റുകള്‍ക്ക് കൈമാറി.

ശേഖരിച്ച ഇലക്ട്രോണിക്ക് വേസ്റ്റുകള്‍ വില്‍പന നടത്തിയാണ് ഇവര്‍ മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള തുക കണ്ടെത്തിയത്.  ഈ ആശയം കേരളത്തിലുടനീളം അനുകരിക്കാന്‍ കഴിയുന്നതാണെന്ന് എം.സ്വരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു.

MORE IN CENTRAL
SHOW MORE