ശക്തമായ മഴ; കൊച്ചിയിലെ നൂറിലധികം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

Thumb Image
SHARE

മഴ കനത്തതോടെ കൊച്ചി മരടിലെ നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. അയനിതോടിന്റെ കൈവഴികളെല്ലാം നിറഞ്ഞതോടെ റോഡേത്, തോടേത് എന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പ്രദേശങ്ങളും. അപകടം മുന്നില്‍ കണ്ടാണ് സ്കൂള്‍ വാഹനങ്ങളടക്കമുള്ളവയുടെ യാത്രയും.

ഒന്നരാഴ്ച മുന്‍പ് മൂന്ന് പൊന്നോമനകളുടെയടക്കം നാല് ജീവനെടുത്ത മരട് കാട്ടിത്തറ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഒരു മുന്നറിയി്പ്പായാണ് ‍ഞങ്ങള്‍ക്ക് വീണ്ടും കാണിക്കേണ്ടി വരുന്നത്.  മരട് നഗരസഭയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെ ചെറു റോഡുകളോട് ചേര്‍ന്നുള്ള അയനിതോടിന്റെ കൈവഴികളെല്ലാം ഇപ്പോള്‍ നിറഞ്ഞൊഴുകുകയാണ്. റോഡേത്, തോടേതെന്ന് തിരിച്ചറിയാന്‍ പകല്‍വെട്ടത്ത് പോലും പാട്പെടും. ഡ്രൈവിങ്ങിനിടെ വാഹനമൊന്ന് പാളിയിലാല്‍ കണ്‍മുന്‍പിലുണ്ട് അപകടം.

 നഗരപരിധിയിലെ പ്രധാന ജലപാതയായ അയനിത്തോടിനു കുറുകെയുള്ള കയ്യേറ്റങ്ങളാണ് നഗരത്തിലെതന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നിനെ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലേക്ക് തള്ളിയിടുന്നത്. കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന കോടതി ഉത്തരവും നഗസഭ കണ്ടില്ലെന്ന് നടിക്കുന്നു. വീടുകള്‍ക്കുള്ളില്‍ വെള്ളംകയറിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു

കയ്യേറ്റം ഒഴിപ്പിച്ച് അയനിതോടിന്റെ ഒഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യംഒപ്പം തിരക്കേറിയ റോഡുകളിലെ തോടുകള്‍ സ്ലാബിട്ട് മൂടാനുള്ള പദ്ധതി കൂടി വേഗത്തിലാക്കുക. എങ്കില്‌‍ മാത്രമേ ഈ വെള്ളക്കെട്ടിന് ഒരു ശാശ്വതപരിഹാരം സാധ്യമാകൂ

MORE IN CENTRAL
SHOW MORE