വൈറ്റില ജംഗ്ഷനിലെ തകർന്ന റോഡുകൾ യോഗ്യമാക്കാത്തതിനെതിരെ ബസുടമകൾ

vyttila-traffic-t
SHARE

കൊച്ചി വൈറ്റില ജംഗ്ഷനിലെ തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരരംഗത്ത്. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് അറ്റകുറ്റപ്പണികൾ വൈകുന്നെതെന്നാണ് ബസുടമകളുടെ ആരോപണം. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ  ധർണ നടത്തി. 

മേൽപ്പാല നിര്‍മാണം തുടങ്ങിയതിനു പിന്നാലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ് വൈറ്റില ജംഗ്ഷനിൽ അനുഭവപ്പെടുന്നത്. മഴയിൽ റോഡകൾ തകർന്നത് പ്രശ്നം രൂക്ഷമാക്കി. ഈ സാഹചര്യത്തിലാണ് അടിയന്തരമായി വൈറ്റിലയിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പട്ട് ബസുടമകൾ രംഗത്തെത്തിയിരിക്കുന്നത്. പ്രതിദിനം പന്ത്രണ്ട് ട്രിപ്പ് നടത്തിയിരുന്ന സർക്കുലർ ബസുകൾ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് മൂലം ഇപ്പോൾ ആറു ട്രിപ്പുകൾ മാത്രമാണ് നടത്തുന്നതെന്ന് ഇവർ പറയുന്നു. ഇതിനു പുറമേ ബസുകളുടെ അറ്റകുറ്റപ്പണികൾ വർധിച്ചതായും ബസുടമകൾ ചൂണ്ടിക്കാട്ടി. 

റോഡ് തകർന്നതിനെ തുടർന്നുണ്ടാകുന്ന പൊടിയും ചെളിയും ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ബസുകൾ മണിക്കൂറുകൾ വഴിയിൽ കിടക്കുന്നിനാൽ നഗരത്തിൻറെ പലമേഖലകളിലേക്കും കൃത്യമായി സർവീസ് നടത്താനാകുന്നില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും ബസുടമകൾ ആരോപിക്കുന്നു. 

MORE IN CENTRAL
SHOW MORE