രാസമാലിന്യം കലര്‍ന്ന് മണലിപ്പുഴയുടെ നിറംമാറി; ശുദ്ധജല പദ്ധതികള്‍ നിര്‍ത്തിവച്ചു

thrissur-manalipuzha-t
SHARE

തൃശൂര്‍ മണലിപ്പുഴയില്‍ രാസമാലിന്യം കലര്‍ന്ന് കറുപ്പുനിറം പരന്നു. ശുദ്ധജല വിതരണ പദ്ധതികള്‍ നിര്‍ത്തിവച്ചു.  

ദേശീയപാതയുടെ രണ്ടുവശത്തുമുള്ള തലോല്‍ കായല്‍തോടില്‍ നിന്നാണ് മാലിന്യം കലര്‍ന്ന വെള്ളം മണലിപ്പുഴയിലേക്ക് ഒഴുകുന്നതെന്ന് കണ്ടെത്തി. പുഴയിലെ നിറ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാകും. നാലു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ഈ പുഴയില്‍ നിന്നാണ്. കഴിഞ്ഞ കുറേദിവസങ്ങളായി പുഴയുടെ അവസ്ഥ ഇങ്ങനെയാണ്. മഴ കനത്തതോടെയാണ് തലോല്‍ കായല്‍തോടില്‍ നിന്നുള്ള മലിനജലം പുഴയിലേക്ക് എത്തി തുടങ്ങിയത്. കായല്‍തോടില്‍ ഇങ്ങനെ രാസമാലിന്യം എങ്ങനെ കലര്‍ന്നുവെന്ന് വ്യക്തമല്ല. കക്കൂസ് മാലിന്യം ഉള്‍പ്പെടെ ദേശീയപാതയോരത്തെ തോടില്‍ തള്ളുന്നതായും നാട്ടുകാര്‍ പറയുന്നു.

മണലിപുഴയിലെ ശുദ്ധജലം നേരെയാക്കാന്‍ പരിഹാരം കണ്ടെത്താന്‍ പഞ്ചായത്തും ജില്ലാഭരണകൂടവും ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളം ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

MORE IN CENTRAL
SHOW MORE