പള്ളത്താംകുളങ്ങരയില്‍ കടലില്‍ കാണാതായ യുവാക്കളെ ഇനിയും കണ്ടെത്താനായില്ല

pallathamthuruth-missing-t
SHARE

വൈപ്പിന്‍ പള്ളത്താംകുളങ്ങരയില്‍ കടലില്‍ കാണാതായ രണ്ട് യുവാക്കളെ ഇനിയും കണ്ടെത്താനായില്ല.  കടല്‍ പ്രക്ഷുദ്ധമായതിനാല്‍ കോസ്റ്റും ഗാര്‍ഡും നാവികസേനയും ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി.  തിരച്ചിൽ തുടങ്ങാൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ഇന്നലെ വൈകിട്ട് കടലില്‍ കാണാതായ യുവാക്കള കണ്ടെത്താന്‍ നടപടിയില്ലെന്ന് ആരോപിച്ചാണ് രാവിലെ പള്ളത്താംകുളങ്ങരയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. 

കടലില്‍ കുളിക്കാനിറങ്ങിയ അയ്യമ്പിള്ളിക്കാരായ ആഷിഖ്, അയ്യപ്പദാസ് എന്നിവര്‍ക്കായി ഇന്നലെ വൈകിട്ട് അല്‍പസമയം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോസ്റ്റും ഗാര്‍ഡും നാവികസേനയും രാവിലെ തിരച്ചിലിന് എത്തുമെന്ന് അറിയിച്ചെങ്കിലും വൈകി. ഇതായിരുന്നു പ്രകോപനം. പള്ളത്താംകുളങ്ങരയിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പത്തരയോടെ തിരച്ചില്‍ 

ഇന്നലെ വൈകിട്ട് ആറോടെ നാലുപേരാണ് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ടത്.കാണാതായ യുവാക്കൾക്കൊപ്പം തിരയിൽ പെട്ട രണ്ടു പെൺകുട്ടികളെ രക്ഷപെടുത്തിയിരുന്നു. 

MORE IN CENTRAL
SHOW MORE