കൊച്ചി മെട്രോയുടെ പ്രവർത്തന നഷ്ടം കുറഞ്ഞു

metro
SHARE

കൊച്ചി മെട്രോയുടെ പ്രവര്‍ത്തന നഷ്ടം പകുതിയായി കുറഞ്ഞു. സര്‍വീസ് തുടങ്ങിയ ഘട്ടത്തില്‍ ആറു കോടി രൂപയായിരുന്ന പ്രതിമാസ നഷ്ടം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മൂന്നര കോടിയായി കുറഞ്ഞു. കാക്കനാട് വരെയുളള മെട്രോ യാഥാര്‍ഥ്യമായാല്‍ മെട്രോ പൂര്‍ണമായും സാമ്പത്തിക ലാഭം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കെഎംആര്‍എല്‍ ഇപ്പോള്‍.

നഗരവാസികളെയും കയറ്റി മെട്രോ ഇങ്ങനെ കുതിക്കാന്‍ ഓരോ ദിവസവും വേണ്ടി വരിക മുപത്തിയാറര ലക്ഷം രൂപ. ടിക്കറ്റും പരസ്യവരുമാനങ്ങളുമെല്ലാം ചേര്‍ത്താല്‍ കിട്ടുന്നതാകട്ടെ വെറും ഇരുപത്തിനാലു ലക്ഷം രൂപയും. അതായത് പ്രതിദിന നഷ്ടം പന്ത്രണ്ട് ലക്ഷം രൂപ. മാസക്കണക്കിലെ നഷ്ടം മൂന്നു കോടി അറുപത് ലക്ഷം രൂപയും. എന്നാല്‍ ആറു മാസം മുമ്പു വരെ പ്രതിമാസം ആറു കോടി രൂപ നഷ്ടമായിരുന്ന സാഹചര്യത്തില്‍ നിന്ന് കാര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടെന്ന ആത്മവിശ്വാസത്തിലാണ് കെഎംആര്‍എല്‍.

അടുത്ത വര്‍ഷം ജൂണില്‍ വൈറ്റില പേട്ട വരെയുളള സര്‍വീസ് സഞ്ചാര യോഗ്യമാകുന്നതോടെ ടിക്കറ്റ് വരുമാനത്തിലും ടിക്കറ്റിതര വരുമാനത്തിലും വലിയ കുതിച്ചു ചാട്ടമാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്ഥിരം യാത്രക്കാര്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്കും സൗജന്യ പാര്‍ക്കിങ് അടക്കം കൂടുതല്‍ ഇളവുകളും പ്രഖ്യാപിക്കാനൊരുങ്ങുകയാണ് മെട്രോ ഏജന്‍സി.

MORE IN CENTRAL
SHOW MORE