മൂന്നാറിൽ എസ്റ്റേറ്റ് ലയങ്ങളിൽ മാലിന്യ പ്രശ്നം രൂക്ഷം

munnar-waste
SHARE

മൂന്നാറില്‍  തോട്ടം മേഖലയിലെ എസ്റ്റേറ്റ് ലയങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷം. മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ ഒന്നും നടപ്പാക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം.  മഴക്കാലമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്  കുടുംബങ്ങള്‍.

മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ അവകാശ സമരത്തിനൊടുവില്‍ തൊഴിലാളി ലയങ്ങളുടെ ശോചനീയവസ്ഥ  പരിഹരിക്കുന്നതിനും മറ്റ് അടിസ്ഥാന വികസനത്തിനും നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പിലാക്കിയിട്ടില്ലെന്നതിന്റെ തെളിവാണ് പൂപ്പാറ പന്നിയാര്‍ എസ്റ്റേറ്റ് ലയത്തിലെ ഈ കാഴ്ച്ചകള്‍.

മഴക്കാലമാരംഭിക്കുന്നതിന് മുമ്പ് എല്ലാ മേഖലകളിലും ആരോഗ്യ വകുപ്പിന്റേയും ഗ്രാമപഞ്ചായത്തുകളുടേയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത് എസ്റ്റേറ്റ് മേഖലകളിലേയ്ക്ക് എത്തിയിട്ടില്ല. മലിനജലം ഒഴുകുന്ന ഓടകള്‍ അടഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.  കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന  എസ്റ്റേറ്റ് ലയത്തിലെ  മാലിന്യ ടാങ്ക് നിറഞ്ഞൊഴുകാന്‍  തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. പഞ്ചായത്തിലും ആരോഗ്യവകുപ്പിലും  പരാതി നല്‍കിയെങ്കിലും ആരും  തിരിഞ്ഞ് നോക്കിയില്ല.  എച്ച്.എം.എല്‍ കമ്പനിയും ഇത് കണ്ട ഭാവം നടിയ്ക്കുന്നില്ല. 

ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള ടാങ്ക് വൃത്തിയാക്കിയിട്ട് നാളുകളായി . സാമൂഹ്യ വിരുദ്ധരുടേയും മധ്യപാനികളുടെയും ശല്ലയം രൂക്ഷമാണ്. പ്രശ്‌നത്തിന്  പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE