സിപിഎം നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കായലില്‍ ചാടി

panchatyat-president-suicide-attempt
SHARE

സിപിഎം നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്  മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കായലില്‍ ചാടി . കൊച്ചി എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.കൃഷ്ണനാണ് ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കുളള റോ റോ ബോട്ടില്‍ നിന്ന് കായലില്‍ ചാടിയത്. തന്‍റെ മനസിന്‍റെ സമനില തെറ്റിയെന്നും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തന്നെ പുകച്ചു പുറത്തു ചാടിച്ചെന്നുമാണ് ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം. സംഭവം നടന്നതിനു പിന്നാലെ കൃഷ്ണനു വേണ്ടിയുളള തിരച്ചില്‍ തുടങ്ങിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കുളള ഫെറിയില്‍ നിന്ന് വി.െക.കൃഷ്ണന്‍ കായലില്‍ ചാടിയത്. സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് ഉപേക്ഷിച്ച ശേഷമായിരുന്നു കായലിലേക്ക് കൃഷ്ണന്‍ ചാടിയത്. ഭരണം പോയതിന്‍റെ ദുഖം കൊണ്ടല്ല മറിച്ച് താന്‍ തെറ്റുകളുടെ ഒരു കൂമ്പാരമായതു കൊണ്ടാണ് ആത്മഹത്യയെന്നും തന്നെ പുകച്ചു പുറത്തു ചാടിക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്നും കത്തില്‍ കൃഷ്ണന്‍ പറയുന്നു.  ‌

ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തെന്നാണ് തന്‍റെ നിഗമനമെന്നും കൃഷ്ണന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് കൃഷ്ണന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്തായത്. ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളെ പറ്റി സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.

MORE IN CENTRAL
SHOW MORE