ആലപ്പുഴയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 247 വാഹനങ്ങള്‍ക്കെതിരെ നിയമനടപടി

alappuzha-school-t
SHARE

ആലപ്പുഴ ജില്ലയില്‍ പൊലീസ് നടത്തിയപരിശോധനയില്‍ 247 വാഹനങ്ങള്‍ക്കെതിരെ നിയമനടപടി. സ്കൂള്‍ വാഹനങ്ങളിലെ 18 ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ 60പേര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നും കണ്ടെത്തി.

മരട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലുടനീളം നടത്തിയ പരിശോധനയിലാണ് നിയമം പാലിക്കാതെ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കും വാഹനങ്ങള്‍ക്കും പിടിവീണത്. ആകെ 801 സ്കൂള്‍ വാഹനങ്ങളും 848 മറ്റ് വാഹനങ്ങളും പരിശോധിച്ചു. സ്കൂള്‍ വാഹനങ്ങളിലെ 18 ഡ്രൈവര്‍മാരും മറ്റ് വാഹനങ്ങളിലെ 42പേരും മദ്യലഹരിയിലാണ് വാഹനം ഓടിച്ചെതെന്നd പjfശോധനയില്‍ വ്ക്തമായി. ഇവരുടെ ലൈസന്‍സ് റദ്ദുചെയ്യും. അമിതവേഗതയില്‍ വാഹനമോടിച്ച 53പേര്‍ക്കെതിരെയും ലൈസന്‍സില്ലാത്ത ആറുപേര്‍ക്കെതിരെയും മറ്റ് നിയമലംഘനങ്ങളുടെ പേരില്‍ 128 പേര്‍ക്കെതിരെയും നിയമനടപടിയുണ്ട്. ആകെ 51, 100 രൂപ പിഴ ഈടാക്കി

രാവിലെ ഏഴുമുതല്‍ പത്തുമണിവരെയാണ് ജില്ലയിലുടനീളം സ്ക്വാഡുകളായി തിരിഞ്ഞ് വാഹനങ്ങള്‍ പരിശോധിച്ചത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.