കടല്‍ക്ഷോഭം; തീരമേഖലയില്‍ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം തുടങ്ങി

kochi-sea-wall-t
SHARE

കടല്‍ക്ഷോഭം രൂക്ഷമായ കൊച്ചിയുടെ തീരമേഖലയില്‍ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം തുടങ്ങി. എറണാകുളം ജില്ലയില്‍ ഇതാദ്യമായാണ് ജിയോ ബാഗുകളില്‍ മണല്‍ നിറച്ച് കടല്‍ഭിത്തി നിര്‍മിക്കുന്നത്. 

മഴ കനത്തതോടെ കലിതുള്ളിയെത്തുന്ന കടല്‍ത്തിരകളില്‍ നിന്ന് രക്ഷനേടാനുള്ള തത്രപാടിലാണ് കൊച്ചിയിലെ തീരദേശവാസികള്‍. വീടുകളില്‍ വെള്ളം കയറാതിരിക്കാന്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയ പോംവഴിയാണ് മണല്‍ നിറച്ച ജിയോ ബാഗുകള്‍. ഒരു ടണ്‍ മണല്‍ നിറച്ച ഇരുന്നൂറ് ബാഗുകളുപയോഗിച്ചാണ് കടല്‍ഭിത്തി നിര്‍മാണം. മഴക്കാലത്ത് കൂടുതല്‍ നാശനഷ്ടമുണ്ടാകുന്ന ചെല്ലാനം ബസാര്‍, കമ്പനിപ്പടി, ചെറിയ കടവ്, വാച്ചാക്കല്‍, വേളാങ്കണ്ണി പള്ളിയുടെ സമീപപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ബാഗുകള്‍ കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മിക്കുന്നത്. 

4.5 മീറ്റര്‍ ഉയരത്തില്‍ ‌നാനൂറ് ടണ്‍ തൂക്കം വരുന്ന ജിയോ ട്യൂബുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. എട്ട് കോടി രൂപയാണ് നിര്‍മാണച്ചെലവ്. 

MORE IN CENTRAL
SHOW MORE