ത‍ൃപ്പൂണിത്തുറ സ്റ്റാച്യൂ റോഡില്‍ വിത്തുവിതച്ച് നാട്ടുകാരുടെ പ്രതിഷേധം

thrippunithura-road
SHARE

അപകടക്കെണിയായ ത‍ൃപ്പൂണിത്തുറ സ്റ്റാച്യൂ റോഡില്‍ വിത്തുവിതച്ച് നാട്ടുകാരുടെ പ്രതിഷേധം . പൈപ്പിടാന്‍ ജലഅതോറിറ്റി ഒരുമാസം മുമ്പാണ് റോഡ് പൊളിച്ചത് . നഷ്ടപരിഹാരം ലഭിച്ചിട്ടും റോഡ് പുനര്‍നിര്‍മിക്കാന്‍ പൊതുമരമാത്ത് വകുപ്പ് തയ്യാറാകുന്നില്ല.

ഇപ്പോള്‍ വിത്തിട്ടാല്‍ ഒാണത്തിന് മുമ്പ് വിളവെടുക്കാമെന്നാണ് സമരം സംഘടിപ്പിച്ച  കോണ്‍ഗ്രസിന്റെ പരിഹാസം . ഉഴുതുമറിച്ച പാടത്തിന് സമമായ റോഡിലും പൊതുമരമാത്ത് വകുപ്പ് ഒാഫിസിന് മുന്നിലും വിത്തെറിഞ്ഞായിരുന്നു പ്രതിഷേധം.  തൃപ്പൂണിത്തുറയിലെ  പ്രധാന റോഡ് പൈളിച്ച ്പൈപ്പിടുന്നതിന് നേരത്തെ തന്നെ ജലഅതോറിറ്റി നഷ്ടപരിഹാരം നല്‍കിയതാണ് . പുനര്‍നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് കരാറേല്‍പ്പിക്കേണ്ട പൊതുമരമാത്ത് വകുപ്പ് എന്നിട്ടും  മെല്ലപ്പോക്കില്‍ തന്നെ.

സ്ഥരം നാടകമാണ് തൃപ്പൂണിത്തുറയിലും നടന്നത് കാലവര്‍ഷം തുടങ്ങുന്നതിന് തൊട്ടുമുമ്പ് റോഡ് വെട്ടിപ്പൊളിച്ചു . പരാതിയുമായി ചെന്നവരോട് പൈപ്പിട്ടാലുടന്‍ കുഴിയടയ്ക്കുമെന്ന് ഉറപ്പും നല്‍കി . പൈപ്പിടീല്‍ പൂര്‍ത്തീകരിച്ചതോടെ  മഴമാറി ഒാണം പിറന്നിട്ടാകാം റോഡ് പുനിര്‍നിര്‍മാണം എന്നായി പൊതുമരാമത്ത് അധികൃതര്‍. സ്വകാര്യ ബസ് സ്റ്റേഷനില്‍ നിന്ന്  ഹില്‍പാലസ് ഭാഗത്തേക്കുള്ള മുഴുവന്‍ വാഹനങ്ങളും കടന്നുപോകുന്ന റോഡ് തകര്‍ന്നതോടെ ഇവിടെ ഗതാഗതകുരുക്കും രൂക്ഷമാണ് .

MORE IN CENTRAL
SHOW MORE