ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിച്ച് എന്‍വൈസി

nyc-t
SHARE

ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സൗജന്യ പച്ചക്കറി വിത്ത് വിതരണം എന്‍വൈസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഫ്സല്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ന് ലഭിക്കുന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും വിഷമയമാണ്, നമ്മുടെ ആരോഗ്യത്തിന് വിഷരഹിത പച്ചക്കറി നമ്മുടെ വീട്ടില്‍ തന്നെയെന്ന ആശയം മലയാളികളില്‍ നടപ്പിലാക്കണമെന്ന് അഫ്സല്‍ കുഞ്ഞുമോന്‍ അഭിപ്രായപ്പെട്ടു. എന്‍.വൈ.സി. എറണാകുളം ജില്ലാ പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.വൈ.സി. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങളായ സനല്‍ മൂലന്‍കുടി, ഷെര്‍ബിന്‍ കൊറയ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് ബേബിക്കുട്ടി, സതീഷ് കുമാര്‍, രാകേഷ് എം, പ്രവീണ്‍ ജോസ്, ബ്ലോക്ക് പ്രസിഡന്‍റുമാരായ ലെജു, രാകേഷ് എം.എ., സന്തോഷ് കെ. ആര്‍., കിരണ്‍ കെ.എം., വലീത് നാസര്‍, സജിമോന്‍, അസ്ലം അന്‍സാര്‍, ആന്‍റണി ജോഷി, അക്ബര്‍ ഷാ, ഫയാസ് ഷാജി, ഫാരിസ് വി.യു. എന്നിവര്‍ നേതൃത്വം നല്‍കി.

MORE IN CENTRAL
SHOW MORE