കൊട്ടക്കമ്പൂരിലെ വില്ലേജ് ഓഫീസ് ഏതു സമയത്തും നിലം പൊത്താറായ അവസ്ഥയില്‍

kottakambur-village-office-t
SHARE

ഇടുക്കി കൊട്ടക്കമ്പൂരിലെ  വില്ലേജ് ഓഫീസ് ഏതു സമയത്തും നിലം പൊത്താറായ അവസ്ഥയില്‍.  ഭൂമി സംബന്ധമായ കേസുകളുടെ നിര്‍ണായകമായ രേഖകള്‍ സൂക്ഷിക്കുന്ന കൊട്ടക്കമ്പൂര്‍ വില്ലേജ് ഒാഫീസ് മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുകയാണ് . പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പഞ്ചായത്തിന്റെ ആരോപണം.

യാതൊരുവിധ സുരക്ഷിതത്വവുമില്ലാത്ത, ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ്  കൊട്ടക്കമ്പൂര്‍ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം.  മാസങ്ങള്‍ക്കു മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും കെട്ടിടം അപകടാവസ്ഥയില്‍ തന്നെയാണ് . ഭിത്തിയിലും  മേല്‍ക്കൂരയുമെല്ലാം വിള്ളല്‍ വീണു.   കോണ്‍ക്രീറ്റ് മേല്‍ക്കൂര ചോര്‍ന്നതോടെ   മുകളില്‍ ഷീറ്റ് കൊണ്ട് മറ്റൊരു മേല്‍ക്കൂര സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.  ഓഫീസ് ഉപകരണങ്ങളും നാശത്തിന്റെ വക്കിലാണ്.   വെള്ളമിറങ്ങി സുപ്രധാനമായ ഫയലുകളും നശിക്കാനിടയുണ്ട്. രേഖകള്‍ സൂക്ഷിക്കാനും സംവിധാനങ്ങളില്ല.വിവാദ ഭൂമി സംബന്ധിയായ പ്രധാന  രേഖകള്‍ ഇടുക്കി കലക്ടറേറ്റിലാണ് സുക്ഷിച്ചിട്ടുള്ളത്. ഓഫീസ് സുരക്ഷിതമാക്കാതെ ഈ രേഖകള്‍ ഇവിടെയെത്തിക്കുവാന്‍ സാധിക്കില്ല.  വട്ടവട പഞ്ചായത്ത് ഓഫീസിന് അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ നില മെച്ചപ്പെടുത്താന്‍ അധികാരികളും തയ്യാറായിട്ടില്ല. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടു നല്‍കാമെന്ന് പറിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പഞ്ചായത്തിന്റെ ആരോപണം.

കെട്ടിടത്തിന് ബലക്ഷയമുള്ളതിനാല്‍  പൊളിച്ച് പണിയുകയോ മറ്റൊരു കെട്ടിടം കണ്ടെത്തി ഓഫീസ് മാറുകയോ ചെയ്തില്ലെങ്കില്‍ നശിക്കുന്നത് വിലപ്പെട്ട രേഖകളും സംഭവിക്കാന്‍ പോകുന്നത് വലിയ അപകടവും ആയിരിക്കും.

MORE IN CENTRAL
SHOW MORE