കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇവർ മാതൃകയായി

student-hair-cut
SHARE

കാൻസർ രോഗികൾക്ക്  മുടിമുറിച്ചു നൽകി മാതൃകയായി തൊടുപുഴ മുതലക്കോടത്തെ ഒരുപറ്റം  വിദ്യാർത്ഥികളും അധ്യാപകരും. സ്കൂൾ കുട്ടികൾ മുതൽ നഴ്സിംഗ് വിദ്യാർത്ഥികൾ വരെ പൊന്നുപോലെ സൂക്ഷിച്ച മുടി ദാനം ചെയ്തു. ശാന്തിഗിരി കോളേജ് ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്ക്‌ ആണ് പരിപാടി സംഘടിപ്പിച്ചത്.

കുട്ടികൾ മുതൽ മുതിർന്നവർ വരെ മുടി മുറിച്ചുനൽകാൻ സന്നദ്ധരായി എത്തി. അൻപതോളം പേർ കേശ ദാനം നടത്തി.അധ്യാപരും മുടിമുറിച്ചു നൽകി. ഇതോടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരും കേശദാനത്തിനു മുന്നോട്ടുവന്നു.മുടിയുടെ നീളമനുസരിച്ച്  7മുതൽ 20ഇഞ്ചു നീളത്തിലാണ്  മുടി മുറിച്ചത്.

MORE IN CENTRAL
SHOW MORE