ആദരവുമായി എൻ.വൈ.സി; മനസ്സുനിറഞ്ഞ് ശുചീകരണ തൊഴിലാളികൾ

nyc-t
SHARE

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറും എൻ.വൈ.സി അഖിലേന്ത്യാ സെക്രട്ടറിയുമായ അഫ്സൽ കുഞ്ഞുമോൻ പൊന്നാട അണിയിച്ചു. ആലുവ ബ്ലോക്ക് പ്രസിഡന്റ് ഷെർബിൻ കൊറയ അധ്യക്ഷത വഹിച്ചു. എൻ.സി.പി ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച് ഷംസുദീൻ തൊഴിലാളികൾക്കു രോഗപ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു.

തന്റെ മുപ്പതു വർഷത്തെ സേവനത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു ആദരവ് കിട്ടുന്നതെന്നു മുതിർന്ന ജീവനക്കാരിയായ ഗീത പറഞ്ഞു. ഇതൊരു നല്ല മാതൃകയാണെന്നും അതിയായ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ തനിക് അഭിമാനം ഉണ്ടെന്നു എൻ.വൈ.സി അഖിലേന്ത്യാ സെക്രട്ടറി കൂടിയായ അഫസൽ കുഞ്ഞുമോൻ പറഞ്ഞു. എൻ.സി.പി ആലുവ ബ്ലോക്ക് സെക്രട്ടറി അനൂപ് പി.എച്ച്, ആലുവ ബ്ലോക്ക് സെക്രെട്ടറിമാരായ പി എ ഹാരിസ്, മൈക്കിൾ ജാക്സൺ, അക്ബർഷാ, മുഹമ്മദ് അസ്‌ലം, തുടങ്ങിയവർ സംസാരിച്ചു.

MORE IN CENTRAL
SHOW MORE