വടാട്ടുപാറയില്‍ വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ്

vadattupara-wild-animal-t
SHARE

കോതമംഗലം വടാട്ടുപാറയില്‍ വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ്. ജനങ്ങളുടെ ജീവനും സ്വത്തിനും മുന്‍ഗണന നല്‍കി രാത്രികാല പട്രോളിങ് ഉള്‍പ്പെടെ ശക്തമാക്കും. നാട്ടുകാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നിൽ 15 ദിവസമായി നടത്തിവന്നിരുന്ന അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു. 

വന്യമൃഗശല്യത്തിനെതിരെ വടാട്ടുപാറ ജനവന സംരക്ഷണ സമിതിയുടെ നേത്യത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനങ്ങളുടെ  ജീവനും സ്വത്തിനും ഭിഷണി ഉയർത്തുന്നു എന്ന പരാതി വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്നതാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ഒട്ടേറെ ജീവനുകള്‍ പൊലിയുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടും വനംവകുപ്പ് നിസ്സംഗത തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങൾ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങിയത്. സമരം പതിനഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ മലയാറ്റൂർ Dfoയും കേന്ദ്ര വന്യജീവി ബോർഡ് അംഗം Dr.ഡി.എസ്. ഇസായും നേരിട്ട് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയായിരുന്നു. 

കൃഷിക്കും വീടിനും ഫെൻസിംഗ് സംവിധാനം ഉടനടി നടപ്പിലാക്കുമെന്നും SMS മുന്നറിയിപ്പിനുള്ള സംവിധാനം ഒരുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കിലും തല്ക്കാലം വനം വകുപ്പ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സമരസമിതി അംഗീകരിക്കുകയായിരുന്നു. 

നടപടികള്‍ ഉടന്‍ പ്രാബല്യത്തിലായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സമരസമിതി നേതാക്കളുെട തീരുമാനം

MORE IN CENTRAL
SHOW MORE