തൃശൂർ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി മികവിലേക്ക് ഉയര്‍ന്നു

thrissur-hospital
SHARE

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷലിറ്റി മികവിലേയ്ക്ക് ഉയര്‍ന്നു. തൊണ്ണൂറ്റിരണ്ടു കോടി രൂപ ചെലവിട്ട പന്ത്രണ്ടു പദ്ധതികള്‍ പൂര്‍ത്തിയായി. നൂറു മുറികളോടെ പുതിയ പേ വാര്‍ഡും സജ്ജമായി. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സാധാരണക്കാരുടെ അഭയകേന്ദ്രമാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്. 1500 പേരെ കിടത്തി ചികില്‍സ നടത്താനുള്ള സൗകര്യം ഇനിമുതല്‍ മെഡിക്കല്‍ കോളജിലുണ്ടാകും. 2500 പേര്‍ക്ക് ഒ.പി. ചികില്‍സയും നല്‍കാം. മെഡിക്കൽ കോളജ് അക്കാദമിക് സമുച്ചയം, ആഭ്യന്തര റോഡുകളും സുരക്ഷാ നടപ്പാതകളും തുടങ്ങി പന്ത്രണ്ടു പദ്ധതികള‍ാണ് പൂര്‍ത്തിയാക്കിയത്. നവീകരിച്ച ഒപിയിൽ ടിക്കറ്റ് കൗണ്ടർ, ക്യാഷ് കൗണ്ടർ, കാത്തിരിപ്പു സ്ഥലം എന്നിവ വിപുലീകരിച്ചു. നാലു കൗണ്ടറുകൾ പുതിയതായി തുറന്നു. എല്ലാ ഒപികളിലും ടോക്കൺ സംവിധാനം ഉണ്ടാകും. ക്യാൻസർ രോഗനിർണയത്തിനും തുടർ ചികിത്സയ്ക്കുമുള്ള ആധുനിക ഉപകരണങ്ങൾ കീമോതെറാപ്പി സെന്ററിൽ സ്ഥാപിച്ചിട്ടുണ്ട്. സൗജന്യനിരക്കിൽ പാവപ്പെട്ട രോഗികൾക്ക് അർബുദരോഗത്തിന് ചികിത്സ ലഭിക്കും. കിടത്തിച്ചികിത്സയുടെ സൗകര്യക്കുറവ് പുതിയ പേവാർഡിലൂടെയും മാറും.

.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, മാതൃ–ശിശു സംരക്ഷണകേന്ദ്രം എന്നിവയാണ്‌ അടുത്ത ചുവടുവയ്പ്പുകളിൽ പ്രധാനം. ഇതിനായി 880 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കാൻ 240 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. 

MORE IN CENTRAL
SHOW MORE