കോട്ടപ്പടി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി

kottapadi-panchayath-t
SHARE

കോതമംഗലം കോട്ടപ്പടി പഞ്ചായത്തില്‍ യു.ഡി.എഫ് അവിശ്വാസത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. പതിമൂന്നംഗ ഭരണസമിതിയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും വിമതന്റെ പിന്തുണയോടെ തുടര്‍ന്ന രണ്ടരവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണമാണ് അവിശ്വാസത്തില്‍ താഴെപ്പോയത്. 

കോട്ടപ്പടി പഞ്ചായത്ത്പ്രസിഡന്റ് സിപിെഎഎമ്മിലെ  ജോയ് എബ്രഹാമിനെതിരെയാണ് യു.ഡി.എഫ് അവിശ്വാസംകൊണ്ടുവന്നത്. സിപിഎം ആറ് , കോണ്‍ഗ്രസ് മൂന്ന് , മുസ്്ലിം ലീഗ് രണ്ട് , കേരള കോണ്‍ഗ്രസ് എം ഒന്ന് , കോണ്‍ഗ്രസ് വിമതന്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. നേരത്തെ എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് വിമതനടക്കം ഏഴുപേര്‍ പ്രമേയത്തില്‍ ഒപ്പിട്ടതോടെ അവിശ്വാസം പാസായി. എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. വിമതനായ എം.കെ.എല്‍ദോസ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും യു.ഡി.എഫിലെ അനൈക്യംമൂലമാണ് ഇത്രനാള്‍ എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താനായത്. പിന്നീട് കോണ്‍ഗ്രസ് ജില്ല നേതൃത്വമടക്കം ഇടപ്പെട്ടതോടെയാണ് എല്‍.ഡി.എഫിനെതിരെ അവിശ്വാസത്തിന് വഴിതുറന്നത്. 

വികസനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നതെങ്കിലും തല്‍പരകക്ഷികളുടെ സമ്മര്‍ദമാണ് ഇതിന് പിന്നിലെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

MORE IN CENTRAL
SHOW MORE