കെസിഎയുടെ ഹൈപെര്‍ഫോമന്‍സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

thrippunithura-high-perfoem
SHARE

മികച്ച ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന കെസിഎയുടെ ഹൈപെര്‍ഫോമന്‍സ് സെന്റര്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം തുടങ്ങി. മുന്‍ കേരള താരം രവിയച്ചന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി കേരളവര്‍മ്മ കേളപ്പന്‍ തമ്പുരാന്റെ ജന്‍മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ച് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ലുക്കിങ് ബിയോണ്ട് ട്വന്റി 20 എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് കെസിഎയാണ് നേതൃത്വം നല്‍കുന്നത്. കേരള ക്രിക്കറ്റ് ടീമിനെ മികച്ച നിലവാരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പരിശീലകന്‍ ഡേവ് വാട്ട്മോര്‍ പറഞ്ഞു. യുവതാരങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ചെറുപ്പം മുതലേ മികച്ച പരിശീലനം നല്‍കേണ്ടതുണ്ട്.

കളിക്കാര്‍ക്ക് ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിലും കഠിന പരിശീലനം നല്‍കുയാണ് സെന്ററിന്റെ ലക്ഷ്യമെന്ന് കെ.സി.എ. സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. സീനിയര്‍ ടീം കോച്ച് ഡേവ് വാട്ട്മോറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന് വനിതാ ടീം കോച്ച് സുമന്‍ ശര്‍മ, ബൗളിങ്ങ് കോച്ച് ടിനു യോഹന്നാന്‍, കോച്ച് പി.ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

MORE IN CENTRAL
SHOW MORE