കരൾ മാറ്റൽ ശസ്ത്രക്രിയക്ക് സഹായം വേണം

siji-help-thrissur
SHARE

നാട്ടുകാരും മനോരമ ന്യൂസ് പ്രേക്ഷകരും ചേര്‍ന്ന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നിരവധി സഹായങ്ങള്‍ നല്‍കിയ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി സിജി അത്യാസന്ന നിലയില്‍. ഒരിക്കല്‍ക്കൂടി കരള്‍മാറ്റിവച്ചാല്‍ മാത്രമേ സിജിയ്ക്ക് ജീവിതം തിരിച്ചുകിട്ടു.

വഴിയരികില്‍ ജ്യൂസ് വിറ്റ് ജീവിച്ചിരുന്ന തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി റിജീഷിന്റെ ഭാര്യയാണ് സിജി. രണ്ടു മക്കളുടെ അമ്മ. കരള്‍മാറ്റിവയ്ക്കാന്‍ പണമില്ലാതെ വലഞ്ഞപ്പോള്‍ നാട്ടുകാരും മനോരമ ന്യൂസ് പ്രേക്ഷകരും നല്ലരീതിയില്‍ സഹായിച്ചതോടെ ശസ്ത്രക്രിയ നടത്തി. പതുക്കെ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടെ വീണ്ടും കരള്‍ തകരാറിലായി. ഒരിക്കല്‍ക്കൂടി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം. നിലവില്‍, കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിജിയുടെ നില ഗുരുതരമാണ്. 

വീണ്ടും പണം സംഘടിപ്പിക്കാന്‍ വരന്തരപ്പള്ളിയിലെ നാട്ടുകാര്‍ ഓടിനടക്കുകയാണ്. ഇരുപത്തിയ‍‍ഞ്ചു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയാല്‍ മാത്രമേ ഈ വീട്ടമ്മയ്ക്കു ഭര്‍ത്താവിനും മക്കളോടുമൊപ്പം ജീവിക്കാന്‍ കഴിയൂ.

സിജി ചികില്‍സാസഹായ നിധി

എസ്.ബി.ഐ. വരന്തരപ്പിള്ളി ശാഖ

SBIN0071092

ഫോണ്‍ 9048168516

MORE IN CENTRAL
SHOW MORE