കേരളത്തിന്റെ ലിറ്റിൽ സ്റ്റാർ വൈഗ സിനോവ്; വനിത- ലുലു മത്സരത്തിന് സമാപനം

little-star-finale 2
SHARE

കേരളത്തിന്റെ ലിറ്റില്‍ സ്റ്റാറിനെ കണ്ടെത്താനായി വനിതയും ലുലു ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മല്‍സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊച്ചിയില്‍ നടന്നു. പതിനഞ്ച് മല്‍സരാര്‍ഥികളാണ് അവസാന റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവച്ചത്. 

അഞ്ച് വയസ് മുതല്‍ പതിന്നാല് വയസുവരെയുള്ള കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. വിധികര്‍ത്താക്കളുടെ മാര്‍ക്കിനൊപ്പം യൂട്യൂബ് വീഡിയോകളില്‍ നേടിയ ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് അവസാനത്തെ പതിനഞ്ച് പേരേ തിരഞ്ഞെടുത്തത്. ഡാന്‍സും, പാട്ടുമൊക്കെയായി എല്ലാവരും കാണികളുടെ കൈയ്യടി നേടി.  

വൈഗ സിനോവിനാണ് ഒന്നാം സ്ഥാനം. ദേവ മാനസ, മൗല ബഹാദൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവതാരകനായ രാജ് കലേഷ്, ഗായിക മൃദുല വാരിയര്‍, സിനിമാ താരം ആര്യ തുടങ്ങിയവരാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇരുന്നൂറ്റിയന്‍പത് പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് ലുലു മാളില്‍ നടന്ന ഫിനാലെയില്‍ മാറ്റുരച്ചത്.

MORE IN CENTRAL
SHOW MORE