വേനൽമഴ കനിഞ്ഞില്ല; വട്ടവടയിൽ കൃഷി കരിഞ്ഞുണങ്ങി

vegetables-vattavada-marayoor-rain
SHARE

ഒാണക്കാലത്തുള്‍പ്പടെ  കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന  വട്ടവട, മറയൂര്‍ പ്രദേശങ്ങളില്‍ വേനല്‍മഴ എത്താതായതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. വെള്ളമില്ലാത്തതിനാല്‍ കൃഷി ഉണങ്ങി.   ഉല്‍പാദന‌ക്കുറവുണ്ടായാല്‍ കേരളത്തിലെ പച്ചക്കറി വില ഒാണക്കാലത്ത് കുതിച്ചുയര്‍ന്നേക്കും.

ശീതകാല വിളകളായ ക്യാരറ്റ് , ക്യാബേജ്, ബീറ്റ്റൂട്ട് പോലുള്ളവ കൃഷിചെയ്യുന്ന കേരളത്തിലെ ഏകപ്രദേശമാണ് മറയൂര്‍ മലനിരകളിലെ വട്ടവടയും - കാന്തല്ലൂരും.  ഇവിടെ   വേനല്‍  മഴയെത്താത്തത്  ഒാണക്കാലത്തെ പച്ചക്കറി ലഭ്യതയെ ബാധിക്കുമെന്നാണ് സൂചന. 

 മുന്‍ വര്‍ഷങ്ങളിലെല്ലാം വേനല്‍കാലത്ത് അഞ്ചിലധികം തവണ മഴലഭിച്ചിരുന്നതാണ് എന്നാല്‍   ഈ സീസണില്‍ ഇതുവരെയും  മഴ പെയ്തിട്ടില്ല. . ഭൂമി ഒരൂക്കിയിട്ടിട്ട് ഒരു മാസം പിന്നിട്ടു. കിളച്ച് ഒരുകിയ പ്രദേശങ്ങളിലെല്ലാം  പുല്ല് വളര്‍ന്നു. ഇനി മഴയെത്തുന്നത് വൈകിയാലും കൃഷി ഇറക്കാന്‍ വൈകിയാലും വരും വര്‍ഷത്തെ എല്ലാ സീസണിലേയും കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. വിളവില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനം കാരണം  ഉല്‍പാദനം കുറവുണ്ടായാല്‍ കേരളത്തിലെ പച്ചക്കറി വില കുതിച്ചുയരാന്‍ കാരണമാകും.  

വട്ടവടയ്ക്ക് സമീപമുള്ള പട്ടിശേരി ഡാം അറ്റകുറ്റപണികള്‍ക്ക് വേണ്ടി പൊളിക്കുന്നതിന് മുമ്പ്  വേനല്‍ കാലത്തും വെള്ളം സുലഭമായിരുന്നു. എന്നാല്‍ നാലു വര്‍ഷമായിട്ടും ഡാം നിര്‍മാണം പൂര്‍ത്തായാകാത്തതും മഴയില്ലാത്തതും മറയൂര്‍– വട്ടവട കാര്‍ഷികമേഖലയ്ക്ക് വലിയ തിരിച്ചടിയായി.

MORE IN CENTRAL
SHOW MORE