നിറയെ യാത്രക്കാരുമായി എത്തിയ ബസിന് നേരെ ഗുണ്ടാ ആക്രമണം

kochi-bus-gunda-attack-1
SHARE

കൊച്ചി നഗരമധ്യത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി ഗുണ്ടാ ആക്രമണം. നിറയെ യാത്രക്കാരുമായി ഒാടിക്കൊണ്ടിരുന്ന ബസിനെ പിന്തുടര്‍ന്ന് പിടിച്ച് ഒരുസംഘം കലൂരില്‍ വച്ച് തല്ലിത്തകര്‍ത്തു. അക്രമിസംഘം ബസിനെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

സ്വകാര്യ ബസിന് പിന്നാലെ പായുന്ന ഈ പെട്ടിഒാട്ടോറിക്ഷയ്ക്ക് കടന്നുപോകാന്‍ വഴിനല്‍കിയില്ല എന്നതിന്റെ പേരിലാണ് പിന്നീടുണ്ടായ അക്രമമത്രയും. പിന്നില്‍ കെട്ടിവച്ചിരിക്കുന്ന ഈ ഇരുമ്പുപൈപ്പ് കൊണ്ട് ബസിന്റെ പിന്‍ഭാഗത്തെ ചില്ലില്‍ പലവട്ടം ഇടിച്ചു. പിന്നീട് കലൂര്‍ ജംക്്ഷന്‍ എത്തിയപ്പോള്‍ മുന്നില്‍കയറ്റി കുറുകെയിട്ട് തടഞ്ഞു. ശേഷം പുറത്തിറങ്ങിയവര്‍ ബിസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളെല്ലാം അടിച്ചുതകര്‍ത്തു. ഹെഡ‍്്്ലൈറ്റ് 

ആലുവ പള്ളുരുത്തി റൂട്ടിലോടുന്ന ആന്റോണിയ ബസിനുനേരെയായിരുന്നു അക്രമം. സംഭവത്തിന് ശേഷം നിമിഷനേരം കൊണ്ട് അക്രമികള്‍ രക്ഷപെട്ടു. അവരെത്തിയ വാഹനത്തിന്റെ നമ്പര്‍ സഹിതം ബസുടമ പൊലീസില്‍ പരാതി നല്‍കി. 

MORE IN CENTRAL
SHOW MORE