തൊഴിലുറപ്പ് പദ്ധതിയിൽ കുതിപ്പുമായി ആലപ്പുഴ ജില്ല

alappuzha-thozhiluruppu-1
SHARE

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കുതിപ്പുമായി ആലപ്പുഴജില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ തൊഴില്‍ ലഭിച്ചത്. സംസ്ഥാന ശരാശരിയിലും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ച ജില്ലയില്‍ തോടുകളുടെ പുനരുജ്ജീവനമായിരുന്നു പ്രധാന അധ്വാനം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 2.5 ലക്ഷത്തിലധികം കുടുംബങ്ങളാണ്. ഇതില്‍ 15,017 കുടുംബങ്ങള്‍ക്ക് നൂറുദിവസത്തിലധികം തൊഴില്‍നല്‍കി. ആകെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് വരുമാനമായി. പൂർത്തിയാക്കിയ പതിനൊന്നോളം പദ്ധതികളിൽ വ്യക്തിഗത ഭൂവികസന പ്രവൃത്തി ജനശ്രദ്ധയാകർഷിച്ചു.  3457 പ്രവർത്തികൾ ശുചിത്വവുമായി ബന്ധപ്പെട്ടവയാണ്. ·50, 891 മീറ്റർ തോടുകൾ പുനരുജ്ജീവിപ്പിച്ചു. ജലസ്രോതസുകളുടെ നവീകരണവും  ഭൂവികസന പ്രവൃത്തികളും വൃക്ഷത്തൈ നടീലുംവരെ തൊഴിലായി. 99 ശതമാനം തൊഴിലാളികൾക്കും 15 ദിവസത്തിനുള്ളിൽ തന്നെ വേതനവും ലഭിച്ചു

MORE IN CENTRAL
SHOW MORE