തൃശൂര്‍ പൂരത്തിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്

thrissurpooram-police-security22
SHARE

തൃശൂര്‍ പൂരത്തിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തേക്കിന്‍ക്കാട് മൈതാനം. അഞ്ചു മേഖലകളായി തിരിച്ചാണ് സുരക്ഷ. 3500 പൊലീസുകാരെ സുരക്ഷയ്ക്കായിനിയോഗിച്ചു. തൃശൂര്‍ നഗരവും പരിസരവും കാമറ നിരീക്ഷണത്തിലാണ്. 90 സിസിടിവി കാമറകള്‍സ്ഥാപിച്ചു കഴിഞ്ഞു. വന്‍ജനക്കൂട്ടം ഒത്തുക്കൂടുന്നിടത്ത് ദുരന്തനിവാരണസമിതി നിര്‍ദ്ദേശിച്ച രീതികളിലാണ് ക്രമീകരണങ്ങള്‍. വെടിക്കെട്ട് നടക്കുന്പോള്‍ സ്വരാജ് റൗണ്ടില്‍ ആളുകളെ നിര്‍ത്തില്ല. 100 മുതല്‍ 200മീറ്റര്‍ വരെ അകലെ ആളുകളെ നിര്‍ത്തണമെന്നാണ് ചട്ടം. ഇതു കര്‍ശനമായിപാലിക്കും. മുന്‍വര്‍ഷങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചിരുന്നു. അത്തരംഇളവുകള്‍ ഇനി പ്രതീക്ഷിക്കേണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

കുടമാറ്റം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരും.മുഖ്യമന്ത്രിയ്ക്കു തെക്കേഗോപുരനടയിലേയ്ക്കു വരാന്‍ പ്രത്യേക വഴിതന്നെപൊലീസ് ഒരുക്കിയിട്ടുണ്ട്. നിരവധി വിദേശികളും പൂരം കാണാന്‍ എത്തും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  പൂരം കാണാന്‍ പ്രത്യേക സൗകര്യഒരുക്കുന്നുണ്ട്. തിക്കും തിരക്കിലുണ്ടാകുന്ന അപകടം ഒഴിവാക്കാനും പൊലീസ്പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉപചാരം ചൊല്ലി പൂരം കഴിയുന്നതു വരെ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല.

MORE IN CENTRAL
SHOW MORE