മാനത്ത് അമിട്ടുകള്‍ വിരിയിച്ച് തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട്

thrissur-vedikettu4
SHARE

മാനത്ത് അമിട്ടുകള്‍ വിരിയിച്ച് തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട്. പൂരനഗരത്തെ പ്രകമ്പനം കൊള്ളിച്ചുള്ള സാംപിള്‍ വെടിക്കെട്ടില്‍ കാഴ്ചക്കാരുടെ മനംനിറഞ്ഞു. 

പാറമേക്കാവ് വിഭാഗം സാംപിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത് 7.45ന്. പറഞ്ഞതിലും മുക്കാല്‍ മണിക്കൂറോളം കാത്തിരിപ്പു നീണ്ടു. തിങ്ങിക്കൂടിയ ജനക്കൂട്ടത്തിന്റെ ആകാംക്ഷ വെറുതെയായില്ല. സാംപിള്‍ വെടിക്കെട്ട് ഗംഭീരമായി പൊട്ടി. നിയമത്തിന്റെ നിയന്ത്രണങ്ങള്‍ അടിക്കടി പറഞ്ഞിരുന്നതിനാല്‍ പ്രകമ്പനം കുറയുമോയെന്ന് പൂരപ്രേമികള്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷേ, സാംപിള്‍ വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞുനിന്നു. 

അരമണിക്കൂറിന്റെ ഇടവേളയില്‍ തിരുവമ്പാടിയും കൊളുത്തി സാംപിള്‍ വെടിക്കെട്ട്. വരാന്‍ പോകുന്ന പൂരം വെടിക്കെട്ടിന്റെ വെറും സാംപിള്‍. പൂരം വെടിക്കെട്ട് കാണാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന വെടിക്കെട്ടാണ് സാംപിളിന് എല്ലാ വര്‍ഷവും ഒരുക്കുക. മഴമേഘങ്ങള്‍ ഉരുണ്ടുകൂടിയെങ്കിലും സാംപിള്‍ വെടിക്കെട്ടിന് വേണ്ടി കാലാവസ്ഥയും അനുകൂലമായി. 

MORE IN CENTRAL
SHOW MORE