മകളെ കാണാനില്ലെന്ന പരാതിയുമായെത്തിയവരോട് പൊലിസിന്‍റെ മോശം പെരുമാറ്റം

kochi-missing-t
SHARE

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായെത്തിയ കുടുംബാംഗങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി. പാലാരിവട്ടം എസ്.ഐ വിപിൻകുമാറിനെതിരെയാണ് പരാതി. വിഷയം ചോദിക്കാൻ പാലാരിവട്ടം സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ബഹളത്തിനിടയാക്കി.

മകളെ കാണാനില്ലെന്ന പരാതിയുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ അമ്മയാണിത്. പൊലീസ് പെൺകുട്ടിയെ കണ്ടെത്തി മറ്റൊരു സ്ത്രീക്കൊപ്പം വിട്ടതാണ് കുടുംബാംഗങ്ങൾ ചോദ്യം ചെയ്യുന്നത്. കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലും അനുവദിക്കാതെയാണ് പെൺകുട്ടിയെ അപരിചിതയായ സ്ത്രീക്കൊപ്പം വിട്ടതെന്നും പെൺകുട്ടിയുടെ അമ്മയും സഹോദരിയും ആരോപിച്ചു. 

വിഷയം ചോദിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും എസ്.ഐ. തട്ടിക്കയറി, പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചുവെന്നാരോപിച്ച് മൂന്ന് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സ്റ്റേഷനുമുന്നിൽ റോഡ് ഉപരോധിച്ചു. 

പി.ടി.തോമസ് എംഎൽഎയുടേയും എറണാകുളം നോർത്ത് സിഐയുടേയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. പെൺകുട്ടിയെ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുമെന്ന് ഉറപ്പുലഭിച്ചതായി പി.ടി.തോമസ് എംഎൽഎ അറിയിച്ചു. 

MORE IN CENTRAL
SHOW MORE