റസൂല്‍ പൂക്കുട്ടി ഒരുക്കിയ തൃശൂര്‍ പൂരം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

pooram-documentary
SHARE

തൃശൂര്‍ പൂരത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം തൃശൂരില്‍ നടന്നു. തൃശൂര്‍ പൂരം എന്ന പേരിലാണ്

ഡോക്യുമെന്ററി ചിത്രീകരിച്ചത്. തൃശൂര്‍ പൂരത്തിന്റെ ശബ്ദ ഗാംഭീര്യം ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിട്ടുണ്ട്

റസൂല്‍ പൂക്കുട്ടിയ്ക്കൊപ്പം തൃശൂര്‍ പൂരം ഒരു യാത്ര.....ഡോക്യുമെന്ററിയുടെ പ്രമേയം ഇങ്ങനെയാണ്. പൂരവുമായി ബന്ധപ്പെട്ടതെല്ലാം ഈ

ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരിലെ പ്രാദേശിക ചാനലില്‍ മാധ്യമപ്രവര്‍ത്തകനായ ശ്രീഗേഷാണ് ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത്. വടക്കുന്നാഥനെ വണങ്ങാന്‍ വരുന്ന തിരുവമ്പടി, പാറമേക്കാവ് ഭഗവതിമാര്‍. സമീപ ദേശങ്ങളിലെ എട്ടു ഘടകക്ഷേത്രങ്ങളില്‍ നിന്ന് എത്തുന്ന പൂരങ്ങള്‍... തുടങ്ങി തൃശൂര്‍ പൂരത്തിന്റെ സമഗ്രചിത്രമാണ് ഡോക്യുമെന്ററി. പെരുമഴയത്തു ആറാട്ടുപുഴ പൂരത്തിന് തൃശൂരില്‍ നിന്ന് ഭഗവതിമാര്‍ക്ക് ഒരുതവണ പോകാനായില്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞ ശക്തന്‍തമ്പുരാന്‍ പിറ്റേവര്‍ഷം ചിട്ടപ്പെടുത്തിയതാണ് തൃശൂര്‍ പൂരം. ഇത്തരം ചരിത്ര പശ്ചാത്തലങ്ങളും വിവരിക്കുന്നുണ്ട്. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശബ്ദ, വര്‍ണ വൈവിധ്യത്തിന്റെ ഓരോ വശങ്ങളും ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. നാലു മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. 

രണ്ടു വര്‍ഷമെടുത്തു ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. നൂറോളം കാമറകള്‍ ഉപയോഗിച്ചാണ് പൂരം ചിത്രീകരിച്ചത്. രാജീവ് പനയ്ക്കലാണ് നിര്‍മാണം. ഉണ്ണി മലയിലാണ് സംവിധാനം നിര്‍വഹിച്ചത്.

MORE IN CENTRAL
SHOW MORE