കയറിൽ തീർത്ത പ്രതിഷ്ഠാപനവുമായി പ്രദർശനം

coir-exhibition
SHARE

കയറിന്‍റെ ചരിത്രവും പ്രാധാന്യവും പറയാൻ കയറിൽ തീർത്ത പ്രതിഷ്ഠാപനവുമായി കൊച്ചിയിൽ പ്രദർശനം. മുംബൈ മലയാളിയായ ലക്ഷ്മി മാധവനാണ് കയറിൽ തീർത്ത കൂറ്റൻ പ്രതിഷ്ഠാപനമൊരുക്കി ശ്രദ്ധേയയാകുന്നത്. 

ഒറ്റ നോട്ടത്തിൽ ഉത്തരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്ന ഒരു കറുത്ത രൂപം മാത്രം . എന്നാൽ പൂർണമായും കയറിൽ തീർത്ത ഈ പ്രതിഷ്ഠാപനത്തിലൂടെ കയർ വ്യവസായത്തിന്റെ സാമൂഹ്യവും  രാഷ്ട്രീയവുമായ പ്രാധാന്യത്തെ പറ്റിയാണ്  താൻ പറയുന്നതെന്ന് ലക്ഷ്മി മാധവൻ പറയുന്നു. ജനിച്ചത് കോഴിക്കോട് വടകരയിലെങ്കിലും വർഷങ്ങളായി മുംബൈ കേന്ദ്രീകരിച്ചാണ് ലക്ഷ്മിയുടെ പ്രവർത്തനം. ഒരു മാസത്തിലേറെ കൊച്ചിയിൽ താമസിച്ചാണ് ലക്ഷ്മി പ്രതിഷ്ഠാപനം  തയാറാക്കിയത് . 

ചലച്ചിത്ര താരം മോഹൻലാലാണ് പ്രതിഷ്ഠാപന പ്രദർശനം ഉദ്ഘാടനം ചെയ്തത്. പ്രതിഷ്ഠാപനത്തെ പറ്റി മോഹൻലാൽ വിശദമായി ചോദിച്ചറിയുകയും ചെയ്തു.

MORE IN CENTRAL
SHOW MORE