കോട്ടയത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി

water-pipe
SHARE

കോട്ടയം  പ്ലാന്‍റേഷന്‍ കോര്‍പറേഷന് സമീപം കെ.കെ.റോഡില്‍   ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. റോഡിന്‍റെ  ഒരുഭാഗം തകര്‍ന്നതോടെ ഈ ഭാഗത്ത്   വാഹന ഗതാഗതം ഒരുവരിയാക്കി.  അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ ടൗണിലും പരിസരങ്ങളിലും  കുടിവെള്ള വിതരണം തടസപ്പെടും..

കഞ്ഞിക്കുഴി, മുട്ടമ്പലം, ദേവലോകം ഭാഗങ്ങളിലേക്കുള്‍പ്പെടെ  വെള്ളമെത്തിക്കുന്ന 225 എം.എംന്‍റെ എസി പൈപ്പാണ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോട പൊട്ടിയത്. റോഡിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന്‍റെ കാലപ്പഴക്കവും വാഹനങ്ങള്‍ പോകുന്നതിന്‍റെ മര്‍ദവും കൂടിയാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. .  പൈപ്പ് പൊട്ടിയതോടെ റോഡ് വിണ്ടുകീറി, വെള്ളം പുറത്തേയ്ക്ക് കുത്തിയൊഴുകി. കലക്ടറേറ്റിന് സമീപത്തെ പ്രധാന ടാങ്കില്‍ നിന്നും വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിലാണ് പൊട്ടല്‍  .  പുലര്‍ച്ചെ നാലിനും ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് ഇവിടെ നിന്ന് പമ്പിങ് നടത്തുന്നത്. ഇന്നിനി പമ്പിങ് ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

പണികള്‍ പുരോഗമിക്കുന്നകതിനാല്‍  ഈഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം ഒരുവരിയാക്കി.  റയില്‍പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി  ദേശീയപാതയില്‌  പ്ലാന്‍റേഷന് സമീപമുള്ള  മേല്‍പാലം നവീകരിക്കുന്നതിന് സമീപത്തായിട്ടാണ് പൈപ്പും പൊട്ടിയിരിക്കുന്നത്

MORE IN CENTRAL
SHOW MORE