അവധിക്കാലം ആഘോഷമാക്കാൻ തലവടിയിലെ കുട്ടിക്കൂട്ടം

alappuzha-vaccation-camp
SHARE

അവധിക്കാലം ആഘോഷത്തിന്‍റെ കാലമാക്കാന്‍ സര്‍ക്കാര്‍ യു.പി സ്കൂളില്‍ ഒരു കുട്ടിക്കൂട്ടം. ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലാണ്  നാടന്‍ അവധിക്കാല ക്യാംപ് സംഘടിപ്പിച്ചത്. വീടിനുള്ളിലേക്ക് ചുരുങ്ങിപ്പോകുന്ന ബാല്യത്തെ പഴമയുടെ കൈപിടിച്ച് സജീവമാക്കാനുള്ള ശ്രമത്തിലാണ് തലവടി പഞ്ചായത്തും, സര്‍ക്കാര്‍വക മോഡല്‍ യു.പി സ്കൂളും. സ്കൂളില്‍ ഒരുക്കിയിരിക്കുന്ന ക്യാംപില്‍ കുട്ടിക്കൂട്ടം ക്ലാസുകള്‍ കേട്ടു, മുത്തശിമാരുടെ ഒപ്പം തിരുവാതിര കളിച്ചു, ഓടിയും ചാടിയും പാട്ടുപാടിയും കളിച്ച് മറിഞ്ഞു. അതിനിടയിലും ചിലര്‍ സ്വന്തം കാര്യം നോക്കി. 

എട്ട് അധ്യാപകരും നാട്ടുകാരുമെല്ലാം കുട്ടികള്‍ക്കൊപ്പമുണ്ട്. അംഗന്‍വാടി മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും, ഇതേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുമെല്ലാം ക്യാംപിലെത്തിയിരുന്നു.പരിപാടി വിജയമായതോടെ സമാനമായ കുട്ടിക്കൂട്ടങ്ങള്‍ ഇനിയും സംഘടിപ്പിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതര്‍ .

MORE IN CENTRAL
SHOW MORE